Sports

ഇറ്റലി, ജര്‍മനി, സ്‌പെയിന്‍; നോണ്‍ സ്‌റ്റോപ്പ് ആര്‍തുറോ വിദാല്‍; ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം

ചിലിക്കൊപ്പം രണ്ട് കോപ്പ അമേരിക്ക കിരീട നേട്ടങ്ങളില്‍ പങ്കാളിയായ താരം ക്ലബ് ഫുട്‌ബോളില്‍ ഒരപൂര്‍വ നേട്ടത്തിന് കഴിഞ്ഞ ദിവസം ഉടമയായി

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ലോകത്തെ എണ്ണം പറഞ്ഞ മധ്യനിര താരങ്ങളില്‍ ഒരാളായ ചിലിയുടെ ബാഴ്‌സലോണ താരം ആര്‍തുറോ വിദാല്‍ കരിയറിലെ മറ്റൊരു കിരീട നേട്ടത്തിന്റെ നിറവിലാണ്. ലെവാന്റയെ കീഴടക്കി സ്പാനിഷ് ലാ ലിഗ കിരീടത്തില്‍ ബാഴ്‌സലോണ മുത്തമിട്ടപ്പോള്‍ നേട്ടത്തില്‍ വിദാലിനും നിര്‍ണായക പങ്കുണ്ട്. ഈ സീസണിലാണ് വിദാല്‍ നൗകാമ്പിലെത്തിയത്. ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസ്, ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് ടീമുകള്‍ക്കൊപ്പം കളിച്ച ശേഷമാണ് വിദാലിന്റെ ബാഴ്‌സയിലേക്കുള്ള വരവ്. 

ചിലിക്കൊപ്പം രണ്ട് കോപ്പ അമേരിക്ക കിരീട നേട്ടങ്ങളില്‍ പങ്കാളിയായ താരം ക്ലബ് ഫുട്‌ബോളില്‍ ഒരപൂര്‍വ നേട്ടത്തിന് കഴിഞ്ഞ ദിവസം ഉടമയായി. യൂറോപ്പിലെ മുന്‍നിര ലീഗുകളിലെ വ്യത്യസ്ത ടീമുകളില്‍ കളിച്ച് തുടര്‍ച്ചയായി എട്ട് കിരീടങ്ങളെന്ന അപൂര്‍വ റെക്കോര്‍ഡാണ് വിദാല്‍ സ്വന്തം പേരില്‍ ചേര്‍ത്തത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമായും വിദാല്‍ മാറി.

2012 മുതല്‍ 2019 വരെയുള്ള കാലത്താണ് വിദാലിന്റെ ലീഗ് കിരീട നേട്ടങ്ങള്‍. 2012, 13, 14, 15 സീസണുകളില്‍ യുവന്റസിനൊപ്പം ഇറ്റാലിയന്‍ സീരി എ കിരീട നേട്ടം. 2016, 17, 18 സീസണുകളില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം ജര്‍മന്‍ ബുണ്ടസ് ലീഗ കിരീടം. ഈ വര്‍ഷം സ്പാനിഷ് ലാ ലിഗ കിരീടത്തിലും മുത്തം. 

ക്ലബ് കരിയര്‍ ഉജ്ജ്വലമായി തുടരുമ്പോഴും താരത്തിന് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ ഇതുവരെ പങ്കാളിയാവാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ അടുത്ത ദിവസം തന്നെ ബാഴ്‌സലോണ ലിവര്‍പൂളിനെതിരായ ചാമ്പ്യന്‍സ് ലീഗ് സെമി പോരാട്ടത്തിന് ഇറങ്ങുകയാണ്. ബാഴ്‌സയ്‌ക്കൊപ്പം ഇത്തവണ ചാമ്പ്യന്‍സ് ലിഗ് സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ചിലിയന്‍ താരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21