Sports

ഇവിടെ സച്ചിന്റെ പ്രവചനം കിറുകൃത്യം; സച്ചിന്‍ പറഞ്ഞ ടീമുകള്‍ തന്നെ സെമിയില്‍

നാലാം സ്ഥാനത്തേക്ക് എത്തുക കീവീസ് അല്ലെങ്കില്‍ പാകിസ്ഥാന്‍ ആവും എന്നുമാണ് സച്ചിന്‍ പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സെമി ഫൈനല്‍, ഫൈനല്‍ എന്നിവയിലെത്തുന്ന ടീമുകളേതെന്ന പ്രവചനങ്ങളാണ് നിറഞ്ഞത്. ലോകകപ്പ് അതിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ ആരുടെയൊക്കെ പ്രവചനം ശരിയായി, തെറ്റി എന്നാണ് ആരാധകര്‍ ചികയുന്നത്. അവിടെ ഞെട്ടിച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. സച്ചിന്റെ പ്രവചനം കിറു കൃത്യം. 

ഓസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ എന്തായാലും സെമിയില്‍ ഉണ്ടാവുമെന്ന് അവര്‍ സച്ചിന്‍ പറഞ്ഞിരുന്നു. നാലാം സ്ഥാനത്തേക്ക് എത്തുക കീവീസ് അല്ലെങ്കില്‍ പാകിസ്ഥാന്‍ ആവും എന്നുമാണ് സച്ചിന്‍ പറഞ്ഞത്. സെമിയിലെ നാലാം സ്ഥാനത്ത് വേണ്ടി കീവീസിനും പാകിസ്ഥാനും പൊരുതേണ്ടി വരുമ്പോള്‍ നാലാം സ്ഥാനത്തെ സച്ചിന്‍ മുന്‍പില്‍ വെച്ച കണ്‍ഫ്യൂഷന്‍ പോലെ തന്നെ സംഭവിക്കുന്നു. 

ലോകകപ്പ് ആരംഭിക്കുന്നതിനും മുന്‍പ് മെയിലായിരുന്നു സച്ചിന്റെ ഈ വാക്കുകള്‍. സെമിയിലേക്ക് ന്യൂസിലാന്‍ഡ് തന്നെ എത്തുമെന്ന് വ്യക്തമാണ്. കാരണം 316 റണ്‍സിനെങ്കിലും പാകിസ്ഥാന് ബംഗ്ലാദേശിനെ തോല്‍പ്പിക്കണം എന്നതിനാല്‍ പാകിസ്ഥാന്റെ സെമി പ്രവേശനം അസാധ്യമാവുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍