Sports

ഈ കളി ബിസ്‌കറ്റിന് വേണ്ടി, എങ്കിലും ബിസ്‌കറ്റ് എന്തിനാണ്? ഓസീസ്-പാക് പരമ്പരയിലെ ട്രോഫി കണ്ട് ആരാധകരുടെ ചോദ്യം

ട്രോഫികളുടെ രൂപവും ടീമുകളും ആരാധകരും ഒരേപോലെ ശ്രദ്ധിക്കുന്ന ഒന്നാണ്. ഓസീസ് പാക്കിസ്ഥാന്‍ പരമ്പരയുടെ ട്രോഫി കണ്ട് ചിരിയടക്കാന്‍ വയ്യെന്നാണ് ആരാധകര്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്തിന് മുന്നില്‍ നിന്നും ഇരുകൈകളാലും കിരീടം ആകാശത്തേക്ക് ഉയര്‍ത്തുന്ന നിമിഷം. ടീം ഏതായാലും ക്രിക്കറ്റ് ആരാധകര്‍ക്ക് അത് പ്രധാനപ്പെട്ടതാണ്. ട്രോഫികളുടെ രൂപവും ടീമുകളും ആരാധകരും ഒരേപോലെ ശ്രദ്ധിക്കുന്ന ഒന്നാണ്. ഓസീസ് പാക്കിസ്ഥാന്‍ പരമ്പരയുടെ ട്രോഫി കണ്ട് ചിരിയടക്കാന്‍ വയ്യെന്നാണ് ആരാധകര്‍ പറയുന്നത്. 

ബിസ്‌കറ്റാണ് ഈ ട്രോഫിയിലെ സവിശേഷത. മൂന്ന്  സ്റ്റമ്പും, ഒരു പന്തും അതിന് മുകളില്‍ ഒരു ബിസ്‌കറ്റുമാണ് ട്രോഫിയുടെ ഘടന. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചും, പാക് നായകന്‍ സര്‍ഫ്രാസ് അഹ്മദും ചേര്‍ന്നായിരുന്നു ഏകദിന പരമ്പരയുടെ ട്രോഫി പുറത്തിറക്കിയത്. എന്നാല്‍ ആ ബിസ്‌കറ്റാണ് ആരാധകരെ ചിരിപ്പിക്കുന്നത്. 

ട്രോഫി ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയതിന് പിന്നാലെ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ട്രോളുകള്‍ നിരന്നപ്പോള്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും മാറി നിന്നില്ല. ബിസ്‌കറ്റ് കൊടുക്കല്‍ വാങ്ങലിന്റെ പുതിയ തലങ്ങള്‍ എന്നായിരുന്നു ഐസിസിയുടെ ട്വീറ്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ