Sports

ഈ ചട്ടമ്പിത്തരം അനുവദിക്കാനാവില്ല, എത്ര കഴിവുള്ള താരം ചെയ്താലും; ഗില്ലിനെതിരെ ഇന്ത്യന്‍ മുന്‍ താരം 

എത്ര പ്രതിഭയുള്ള കളിക്കാരനാണ് അതെന്ന് പറഞ്ഞിട്ടും കാര്യമില്ല. ക്രിക്കറ്റിനേക്കാള്‍ വലുതല്ല ആരും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രഞ്ജി ട്രോഫിയില്‍ ഔട്ട് വിധിച്ച അമ്പയറെ അധിക്ഷേപിച്ച യുവതാരം ശുഭ്മാന്‍ ഗില്ലിനെതിരെ ഇന്ത്യന്‍ മുന്‍ താരം ബിഷന്‍ സിങ് ബേദി. ഇത്തരം ധാര്‍ഷ്ട്യവും ചട്ടമ്പിത്തരവും ക്രിക്കറ്റില്‍ അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ എയുടെ നായക സ്ഥാനത്ത് നിന്നും ശുഭ്മാന്‍ ഗില്ലിനെ മാറ്റണമെന്നും ബിഷന്‍ സിങ് ബേദി പറഞ്ഞു. 

ഇത്തരം ചട്ടമ്പിത്തരങ്ങള്‍ ക്രിക്കറ്റില്‍ ഒരിക്കലും അനുവദിക്കരുത്. ആര് ചെയ്താലും പൊറുക്കാവുന്ന തെറ്റല്ല അത്. എത്ര പ്രതിഭയുള്ള കളിക്കാരനാണ് അതെന്ന് പറഞ്ഞിട്ടും കാര്യമില്ല. ക്രിക്കറ്റിനേക്കാള്‍ വലുതല്ല ആരും. കുറച്ചുകൂടി പക്വതയുള്ള താരത്തെയാണ് ഇന്ത്യയെ നയിക്കാനായി കണ്ടെത്തേണ്ടത്. അതല്ലെങ്കില്‍ മാച്ച് റഫറിക്ക് ഇടക്കിടെ കളിയില്‍ ഇടപെടേണ്ടി വരുമെന്നും ബിഷന്‍ സിങ് ബേദി പറഞ്ഞു. 

ഡല്‍ഹി-പഞ്ചാബ് രഞ്ജി ട്രോഫി മത്സരത്തിന് ഇടയിലാണ് വിവാദ സംഭവം. അമ്പയര്‍ ഔട്ട് വിധിച്ചിട്ടും ക്രീസ് വിടാന്‍ തയ്യാറാവാതിരുന്ന ഗില്‍ അമ്പയറെ അധിക്ഷേപിച്ചെന്ന് ഡല്‍ഹി താരം നിതിന്‍ റാണ പറഞ്ഞിരുന്നു. ഗില്ലിന്റെ പ്രതിഷേധത്തിനൊടുവില്‍ അമ്പയര്‍ ഔട്ട് വിധിച്ച തീരുമാനം പിന്‍വലിച്ചു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് ഡല്‍ഹി താരങ്ങള്‍ ഗ്രൗണ്ട് വിട്ടു. മാച്ച് റഫറി ഇടപെട്ടാണ് പിന്നെ മത്സരം പുനഃരാരംഭിച്ചത്. മിനിറ്റുകളോളം മത്സരം തടസപ്പെട്ടിരുന്നു. 

ന്യൂസിലാന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ നയിക്കുന്നത് ഗില്ലാണ്. ഇന്ത്യയുടെ ഭാവി നായകനാണ് ശുഭ്മാന്‍ ഗില്‍ എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ബാറ്റുകൊണ്ട് മികച്ച ഫോം തുടരുന്നതിന് ഇടയിലാണ് ക്രീസില്‍ നിന്ന് യുവതാരത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന പെരുമാറ്റം വരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT