Sports

ഈ മാജിക്കല്‍ പെര്‍ഫോമന്‍സ് മുന്‍പേ മനസില്‍ കണ്ടിരുന്നു, ആര്‍സിബിയുടെ പിന്തുണക്കുള്ള നന്ദി: മുഹമ്മദ് സിറാജ് 

ഐപിഎല്ലില്‍ രണ്ട് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ് ചരിത്രമെഴുതിയതിന് പിന്നാലെയാണ് മുഹമ്മദ് സിറാജിന്റെ വാക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഫ്രാഞ്ചൈസി നല്‍കിയ പൂര്‍ണ പിന്തുണക്ക് പകരമായാണ് മാജിക്കല്‍ പെര്‍ഫോമന്‍സ് എന്ന്  ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പേസര്‍ മുഹമ്മദ് സിറാജ്‌. ഐപിഎല്ലില്‍ രണ്ട് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ് ചരിത്രമെഴുതിയതിന് പിന്നാലെയാണ് മുഹമ്മദ് സിറാജിന്റെ വാക്കുകള്‍. 

ആര്‍സിബിയിലെ എല്ലാവരും എനിക്ക് വേണ്ട പിന്തുണ നല്‍കിയിരുന്നു, ആരാധകരും. അവര്‍ക്ക് വേണ്ടി മാജിക്കല്‍ പെര്‍ഫോമന്‍സ് പുറത്തെടുക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. ഇത് ഒരു മാജിക്കല്‍ പെര്‍ഫോമന്‍സ് ആണ്. പിച്ച് കണ്ടപ്പോള്‍ സ്വിങ് ലഭിക്കുമെന്ന് തോന്നിയില്ല. ന്യൂ ബോള്‍ എറിയാന്‍ തയ്യാറാവാന്‍ കോഹ് ലി എന്നോട് പറഞ്ഞു. ന്യൂബോളില്‍ ഞാന്‍ പരിശീലനം നടത്തിക്കൊണ്ടിരുന്നു. അവസരം ലഭിച്ചപ്പോള്‍ എന്റെ കരുത്ത് ഞാന്‍ ഉപയോഗപ്പെടുത്തി, സിറാജ് പറഞ്ഞു.

കൊല്‍ക്കത്തക്കെതിരെ എറിഞ്ഞ ആദ്യ രണ്ട് ഓവറില്‍ തന്നെ സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. 4 ഓവറില്‍ എട്ട് റണ്‍സ് മാത്രമാണ് സിറാജ് വഴങ്ങിയത്. ഇക്കണോമി 2. കൊല്‍ക്കത്തയെ 84 റണ്‍സില്‍ ഒതുക്കാന്‍ നിര്‍ണായകമായിരുന്നു സിറാജിന്റെ സ്‌പെല്‍. 85 റണ്‍സ് വിജയ ലക്ഷ്യം 39 പന്തുകള്‍ ശേഷിക്കെ എട്ട് വിക്കറ്റ് കയ്യില്‍ വെച്ച് ആര്‍സിബി മറികടന്നു.

രാഹുല്‍ ത്രിപദി, നിതീഷ് റാണ, ടോം ബാന്റണ്‍ എന്നിവരെ പുറത്താക്കിയാണ് സിറാജ് കൊല്‍ക്കത്തയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. ജയത്തോടെ ആര്‍സിബി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി. 10 കളിയില്‍ നിന്ന് ഏഴ് ജയവും മൂന്ന് തോല്‍വിയുമാണ് ആര്‍സിബിയുടെ അക്കൗണ്ടിലുള്ളത്. ഒരു ജയം കൂടി നേടിയാല്‍ ആര്‍സിബിക്ക് പ്ലേഓഫ് ഉറപ്പിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT