Sports

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; പൃഥ്വി ഷാക്ക് എട്ട് മാസത്തെ വിലക്ക്

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ഇന്ത്യന്‍ ഓപണര്‍ പൃഥ്വി ഷാക്ക് എട്ട് മാസത്തെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയത്. നിരോധിക്കപ്പെട്ട ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് മുന്‍ കാല പ്രബല്യത്തോടെയാണ് വിലക്ക്. മാര്‍ച്ച് 16 മുതല്‍ നവംബര്‍ 15 വരെയുള്ള കാലയാളവിലാണ് വിലക്ക്.  

വേള്‍ഡ് ആന്‍ഡി ഡോപ്പിങ് ഏജന്‍സി (വാഡ) നിരോധിച്ച മരുന്ന് കൂടിയ അളവില്‍ പൃഥ്വിയുടെ രക്തത്തില്‍ കണ്ടെത്തുകയായിരുന്നു. ചുമയ്ക്കുള്ള മരുന്നില്‍ അടങ്ങിയ ടെര്‍ബുറ്റലൈനിന്റെ അംശമാണ് പൃഥ്വിക്ക് വിനയായത്. 

ഈ വര്‍ഷം ഫെബ്രുവരി 22ന് സയീദ് മുഷ്താഖ് അലി ട്രോഫിക്കിടെ താരത്തിന്റെ യൂറിന്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. അതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നത്. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത് മുതല്‍ ഈ വര്‍ഷം നവംബര്‍ 15 വരെയാണ് താരത്തിന് വിലേക്കേര്‍പ്പെടുത്തിയത്. ഇക്കാലയളവില്‍ പൃഥ്വി ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കണം.

ചുമയ്ക്കുള്ള മരുന്ന് കൂടുതലായി ഉപയോഗിച്ചതാണ് പ്രശ്‌നമായതെന്ന് പൃഥ്വി വെളിപ്പെടുത്തി. ഇക്കാര്യം ബിസിസിഐ അംഗീകരിക്കുകയും ചെയ്തു. പൃഥ്വിയുടെ വിശദീകരണം തൃപ്തികരമാണെന്ന് ബിസിസിഐ വ്യക്തമാക്കി. 

പരിക്ക് പൂര്‍ണമായും ഭേദമാവാത്തതിനാല്‍ താരത്തെ വിന്‍ഡീസ് പര്യടനത്തിലുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 19 വയസുകാരനായ താരം 2018 ഓഗസ്റ്റിലാണ് ഇന്ത്യന്‍ സീനിയര്‍ ടീമിനായി അരങ്ങേറിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT