Sports

ഉന്നം പിഴച്ചില്ല, സ്വര്‍ണ നേട്ടത്തോടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് ചൗധരി കുറിച്ചത് ലോക റെക്കോര്‍ഡ്

സൗത്ത് കൊറിയയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 245.5 പോയിന്റുകള്‍  നേടിയാണ് കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍ കുറിച്ച സ്വന്തം റെക്കോര്‍ഡ് സൗരഭ് തിരുത്തിയത്.  

Author : സമകാലിക മലയാളം ഡെസ്ക്

ചാങ്വണ്‍: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേട്ടത്തിന് പിന്നാലെ  അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷന്റെ ലോക ചാമ്പ്യന്‍ഷിപ്പിലും സൗരഭ് ചൗധരിക്ക് റെക്കോര്‍ഡോടെ സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് പതിനാറുകാരനായ ചൗധരി സ്വര്‍ണം വെടിവച്ച് വീഴ്ത്തിയത്.

സൗത്ത് കൊറിയയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 245.5 പോയിന്റുകള്‍  നേടിയാണ് കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍ കുറിച്ച സ്വന്തം റെക്കോര്‍ഡ് സൗരഭ് തിരുത്തിയത്.  ഇതേയിനത്തില്‍ ഇന്ത്യയുടെ അര്‍ജുന്‍ സിങ് ചീമ വെങ്കലവും നേടി. ടീമിനത്തിലും സൗരഭും അര്‍ജുനും ചേര്‍ന്ന് ഇന്ത്യയ്ക്കായി വെള്ളി നേടിയിട്ടുണ്ട്. 

 മീററ്റിലെ കര്‍ഷക കുടുംബത്തില്‍ നിന്നുമാണ് ചൗധരി സ്വര്‍ണനേട്ടത്തിലേക്ക് ഉന്നം പിടിച്ചെത്തിയത്. മത്സരങ്ങളും പരിശീലനവും ഇല്ലാത്ത സമയങ്ങളില്‍ അച്ഛനൊപ്പം കൃഷിയിടത്തിലാകുമെന്ന് കഴിഞ്ഞയിടെ നല്‍കിയ അഭിമുഖത്തില്‍ സൗരഭ് പറഞ്ഞിരുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് സൗരഭ് ഷൂട്ടിങ് രംഗത്തേക്ക് വന്നത്. ഏഷ്യന്‍ ഗെയിംസില്‍ മുതിര്‍ന്ന പല താരങ്ങളും സമ്മര്‍ദ്ദത്തില്‍ പെട്ട് പുറത്തായപ്പോഴും സൗരഭ് തികഞ്ഞ മനസാന്നിധ്യത്തോടെ മെഡല്‍ നേടിയത് ഏറെ ചര്‍ച്ചയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം