Sports

ഉമിനീര് പുരട്ടുന്നതിലെ വിലക്ക് വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ഗുണം ചെയ്യും, കീപ്പിങ് എളുപ്പമാക്കുമെന്ന് സഞ്ജു സാംസണ്‍

''ബാറ്റിങ് പൊസിഷനില്‍ മുന്‍പില്‍ ഗില്‍ക്രിസ്റ്റ് വഴി കാട്ടിയപ്പോള്‍, മധ്യനിരയില്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്ന് ധോനിയും കാട്ടി തന്നു''

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിക്കറ്റ് കീപ്പര്‍മാരുടെ കളി ശൈലി തന്നെ മാറ്റി മറിക്കാന്‍ ഇടയാക്കിയവരാണ് ധോനിയും ഗില്‍ക്രിസ്റ്റുമെന്ന് സഞ്ജു സാംസണ്‍. ബാറ്റിങ് പൊസിഷനില്‍ മുന്‍പില്‍ ഗില്‍ക്രിസ്റ്റ് വഴി കാട്ടിയപ്പോള്‍, മധ്യനിരയില്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്ന് ധോനിയും കാട്ടി തന്നു, സഞ്ജു പറഞ്ഞു. 

ഇന്ന് വിക്കറ്റ് കീപ്പര്‍മാരെല്ലാം ടോപ് ബാറ്റ്‌സ്മാന്മാരുമാണ്. നിങ്ങള്‍ എല്ലാ ടീമിലേക്കും നോക്കൂ, ഒട്ടുമിക്ക വിക്കറ്റ് കീപ്പര്‍മാരും മികച്ച ബാറ്റ്‌സ്മാന്മാരുമാണ്. ടോപ് ഓര്‍ഡറിലോ മിഡില്‍ ഓര്‍ഡറിലോ മികവ് കാണിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരെ ടീമിലെടുക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഇതിലൂടെ ഒരു എക്‌സ്ട്രാ ബൗളറെ കൂടിയോ, ഓള്‍റൗണ്ടറെ കൂടിയോ ചേര്‍ക്കാനാവും, ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു.

പന്തില്‍ ഉമിനീര് പുരട്ടുന്നത് വിലക്കിയത് വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ഗുണം ചെയ്യുമെന്നും സഞ്ജു പറഞ്ഞു. വിക്കറ്റ് കീപ്പര്‍മാരുടെ ജോലി അത് എളുപ്പമാക്കും. എന്നാല്‍ നമ്മള്‍ കളിക്കുന്ന സാഹചര്യവും അനുസരിച്ചിരിക്കും അത്. ഇന്ത്യയില്‍ പന്തില്‍ വലിയ ചനലങ്ങളുണ്ടാവില്ല. വിദേശ രാജ്യങ്ങളില്‍, ബൗളര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിച്ചിരുന്ന പിച്ചുകളില്‍ അതിന്റെ പ്രത്യാഘാതം കാണാമെന്നും സഞ്ജു പറഞ്ഞു.

സമ്മര്‍ദ ഘട്ടങ്ങളിലെ ധോനിയുടെ ശാന്തതയും ഫോക്കസുമാണ് എന്നെ ആകര്‍ശിച്ചിട്ടുള്ളത്. ഞാന്‍ എന്റെ ബാറ്റിങ്ങിലേക്ക് അത് കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ടെന്നും സഞ്ജു പറഞ്ഞു. നേരത്തെ, റിഷഭ് പന്തുമായി ടീമിലെ സ്ഥാനത്തിന് വേണ്ടി യാതൊരു പോരും ഇല്ലെന്ന് സഞ്ജു പറഞ്ഞിരുന്നു. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു സഞ്ജുവിന്റെ വാക്കുകള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT