Sports

എണ്ണം പറഞ്ഞ പാസുകളുടെ പ്രളയം തീര്‍ത്ത് മെസി; മുതലാക്കാതെ സുവാരസും കൂട്ടരും

എണ്ണം പറഞ്ഞ പാസുകളുടെ പ്രളയം തീര്‍ത്ത് മെസി; മുതലാക്കാതെ സുവാരസും കൂട്ടരും

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസം അരങ്ങേറിയ ബാഴ്‌സലോണ- സെവിയ്യ സ്പാനിഷ് സൂപ്പര്‍ കപ്പ് പോരാട്ടം ശ്രദ്ധേയമായത് ലയണല്‍ മെസിയുടെ മികച്ച പ്രകടനത്താലാണ്. നായകനായി കിരീടപ്പോരിനിറങ്ങിയ മെസി ഉജ്ജ്വല പ്രകടനമാണ് കളത്തിലെടുത്തത്. ഗോളടിക്കുന്നതിനൊപ്പം ഗോളടിപ്പിക്കാന്‍ മെസി ആ മത്സരത്തില്‍ പുറത്തെടുത്ത പ്രകടനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മെസിയുടെ കാലുകളില്‍ നിന്ന് പാസുകളുടെ പെരുമഴയായിരുന്നു. നിരവധി മികച്ച കീ പാസുകളാണ് മത്സരത്തിലുടനീളം മെസി സഹതാരങ്ങള്‍ക്കു നല്‍കിയത്. മത്സരത്തില്‍ ബാഴ്‌സലോണ 2-1ന് വിജയിച്ച് സൂപ്പര്‍ കപ്പ് സ്വന്തമാക്കി സീസണിന് ഗംഭീര തുടക്കമിട്ടു. 

മത്സരത്തിന്റെ പതിനാറാം മിനുട്ടില്‍ സുവാരസിനു വേണ്ടി മെസി നല്‍കിയ കീ പാസാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത്. ഏഴ് സെവിയ്യ താരങ്ങള്‍ മെസിക്കു മുന്‍പില്‍ നില്‍ക്കുമ്പോഴാണ് അവര്‍ക്കിടയിലൂടെ മെസി സുവാരസിലേക്കു പന്തെത്തിച്ചത്. എന്നാല്‍ സുവര്‍ണാവസരം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സുവാരസടക്കമുള്ള മുന്നേറ്റ താരങ്ങള്‍ക്ക് കഴിഞ്ഞില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT