Sports

എത്തിയത് 160 മില്യണ്‍ യൂറോയുടെ റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍, മുറിവില്‍ മുളക് തേച്ച് പടിയിറങ്ങാന്‍ ഒരുങ്ങി കുട്ടിഞ്ഞോ 

2 ഗോള്‍ കൂടാതെ ഒരു അസിസ്റ്റും കുട്ടിഞ്ഞോയുടെ പേരിലുണ്ട്. ഇതോടെ ആഴ്‌സണല്‍ ആരാധകരാണ് സന്തോഷത്തില്‍ നിറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സയ്‌ക്കെതിരെ കുട്ടിഞ്ഞോ ക്രീസിലേക്ക് എത്തിയത് 75ാം മിനിറ്റില്‍. 85ാം മിനിറ്റിലും 89ാം മിനിറ്റിലും ബയേണിന് ലോണായി ബാഴ്‌സ നല്‍കിയ താരം മെസിക്കും സംഘത്തിനും മേല്‍ അവസാന ആണിയടിച്ചു. 2 ഗോള്‍ കൂടാതെ ഒരു അസിസ്റ്റും കുട്ടിഞ്ഞോയുടെ പേരിലുണ്ട്. ഇതോടെ ആഴ്‌സണല്‍ ആരാധകരാണ് സന്തോഷത്തില്‍ നിറയുന്നത്. 

വരുന്ന സീസണിനായി ടീം ശക്തിപ്പെടുത്തുകയാണ് ആര്‍തെറ്റ. ചെല്‍സിയുടെ ബ്രസീലിയന്‍ താരം വില്ല്യാന്‍ ആഴ്‌സണലിലേക്ക് എത്തി കഴിഞ്ഞു. കുട്ടിഞ്ഞോ ആഴ്‌സണലിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ശക്തമാണ്. കുട്ടിഞ്ഞോയുടെ സൈനിങ് വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ആരാധകര്‍ ആഴ്‌സണലിനോട് ആവശ്യപ്പെടുന്നത്. 

ആഴ്‌സണലിന് മുന്‍പിലേക്ക് കുട്ടിഞ്ഞോയെ ബാഴ്‌സ വെച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ലോണില്‍ കളിക്കുന്ന കുട്ടിഞ്ഞോയെ സ്വന്തമാക്കുന്നതിനുളള ശ്രമങ്ങള്‍ ബയേണിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുമില്ല. 120 മില്യണ്‍ യൂറോയുടെ ഓഫര്‍ ബയേണ്‍ നിരസിച്ചു കഴിഞ്ഞു. 2018 ജനുവരിയില്‍ 160 മില്യണ്‍ യൂറോയ്ക്കാണ് കുട്ടിഞ്ഞോ ബാഴ്‌സയിലേക്ക് എത്തിയത്. 

മോഡേണ്‍ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായാണ് നോക്കൗട്ടില്‍ ഒരു ടീം എട്ടിന് എട്ട് വട്ടം വല കുലുക്കുന്നത്. 15 മിനിറ്റിലെ കുട്ടിഞ്ഞോയുടെ കളി ബാഴ്‌സയുടെ മുറിവില്‍ മുളക് തേച്ചുവെന്ന് വ്യക്തം. ഇന്റര്‍ മിലാന്‍ സ്‌ട്രൈക്കര്‍ ലൗതാറോ മാര്‍ട്ടിനെസിനെ സ്വന്തമാക്കാനായി കുട്ടിഞ്ഞോയെ ബാഴ്‌സ ഈ സീസണോടെ ഒഴിവാക്കും. ലിവര്‍പൂളിന് വേണ്ടി 201 മത്സരങ്ങളില്‍ നിന്ന് 54 ഗോളും 45 അസിസ്റ്റും കുട്ടിഞ്ഞോയുടെ പേരിലുണ്ട്. ഈ സീസണില്‍ 35 കളിയില്‍ നിന്ന് 11 ഗോളുകളാണ് കുട്ടിഞ്ഞോോ നേടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT