Sports

എന്തുകൊണ്ട് ഇന്ത്യയെ ഇത്രയും ഇഷ്ടപ്പെടുന്നു എന്ന് ചോദിച്ചില്ലേ, ഇതാണ് കാരണം; ക്വാറന്റീന്‍ ക്യാമ്പിലേക്ക് ചൂണ്ടി ജോണ്ടി റോഡ്‌സ്

എന്തുകൊണ്ട് താന്‍ ഇന്ത്യയെ അത്രത്തോളം സ്‌നേഹിക്കുന്നു എന്നതിന് വീഡിയോ സഹിതം മറുപടിയുമായി എത്തുകയാണ് ജോണ്ടി റോഡ്‌സ് ഇപ്പോള്‍

Author : സമകാലിക മലയാളം ഡെസ്ക്

ജോണ്ടി റോഡ്‌സിന്റെ മകളുടെ പേര് ഇന്ത്യ എന്നാണ്. ഇന്ത്യയെ എത്രത്തോളം അദ്ദേഹം സ്‌നേഹിക്കുന്നുണ്ടെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തം. എന്തുകൊണ്ട് താന്‍ ഇന്ത്യയെ അത്രത്തോളം സ്‌നേഹിക്കുന്നു എന്നതിന് വീഡിയോ സഹിതം മറുപടിയുമായി എത്തുകയാണ് ജോണ്ടി റോഡ്‌സ് ഇപ്പോള്‍. 

കോവിഡ് ക്വാറന്റീന്‍ ക്യാമ്പില്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് ജോണ്ടി റോഡ്‌സ് പങ്കുവെക്കുന്നത്. വലിയൊരു ഹാളില്‍ അകലം പാലിച്ചിട്ട ബെഡുകള്‍ക്കെല്ലാം സമീപത്തായി ക്രിക്കറ്റ് കളിക്കുകയാണ് ഏതാനും പേര്‍. വീഡിയോയ്ക്ക് ഒപ്പം സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം എഴുതുന്നത് ഇങ്ങനെ...ആളുകള്‍ പലപ്പോഴായി എന്നോട് ചോദിക്കാറുണ്ട്, ഇത്രമാത്രം സ്‌നേഹിക്കാന്‍ ഇന്ത്യക്കുള്ള പ്രത്യേകത എന്തെന്ന്...ഞാന്‍ ഇതില്‍ കൂടുതല്‍ പറയണോ...

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും വീഡിയോ പങ്കുവെച്ചിരുന്നു. സ്ഥലമുണ്ടെങ്കില്‍ കളിക്കും, ക്വാറന്റീന്‍ ടൈം പാസ് എന്നാണ് ഒമര്‍ അബ്ദുള്ള ഈ വീഡിയോ പങ്കുവെച്ച് കുറിച്ചത്. എന്നാല്‍ എപ്പോള്‍ എവിടെ വെച്ചാണ് ഈ വീഡിയോ പിടിച്ചതെന്ന് അദ്ദേഹം പറയുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണം വാരാഘോഷ സമാപനത്തിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചു; ഉപരാഷ്ട്രപതി പങ്കെടുത്തതിനാൽ പ്രോട്ടോക്കോളെന്ന് മന്ത്രി

മാസപ്പടിയിൽ 7 എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ, ടി കെ ​ഗോവിന്ദൻ ബ്രൂട്ടസെന്ന് രാ​ഗേഷ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ടി കെ ഗോവിന്ദന്‍ ബ്രൂട്ടസ്; തളിപ്പറമ്പില്‍ കൂടുതല്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതായിരുന്നു'

രോഹൻ തകർത്തടിച്ചു; കൊച്ചിക്കെതിരെ അനായാസ വിജയം നേടി കാലിക്കറ്റ്

കോട്ടയം റബ്ബർ ബോർഡിൽ ജോലി; ഓഫീസ് ട്രെയിനി തസ്തിക, അഭിമുഖം സെപ്റ്റംബർ 3ന്