Sports

എന്നെപ്പോലെ നീയും ഹാപ്പിയാണെന്ന് ഞാന്‍ വിചാരിക്കുന്നു;  ബാഴ്‌സതാരത്തിനു നെയ്മറിന്റെ ആശംസ

Author : സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സലോണ: നെയ്മറിന്റെ പകരക്കാരനെ തപ്പിക്കൊണ്ടിരിക്കുന്ന ബാഴ്‌സയിലേക്കെത്തിയ ബ്രസീലിയന്‍ താരം പൊളീഞ്ഞോയ്ക്കു ആശംസയുമായി നെയ്മര്‍. ചൈനീസ് ക്ലബ്ബ് ഗ്വാങ്ഷൂ എവര്‍ഗ്രാന്‍ഡെയില്‍ നിന്നും കാറ്റലന്‍ ക്ലബ്ബില്‍ ചേര്‍ന്ന പൊളീഞ്ഞോയെ 40 ദശലക്ഷം യൂറോയ്ക്കാണ് ബാഴ്‌സലോണ സ്വന്തമാക്കിയിരിക്കുന്നത്.

ബാഴ്‌സയില്‍ ഞാന്‍ ഹാപ്പിയായിരുന്നപോലെ നീയും ഹാപ്പിയാണെന്നു വിചാരിക്കുന്നുവെന്നാണ് നെയ്മര്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 222 ദശലക്ഷം യൂറോയ്ക്ക് നെയ്മറിനെ വില്‍പ്പന നടത്തിയശേഷമുള്ള കാറ്റലന്‍ ക്ലബ്ബിന്റെ ആദ്യ ട്രാന്‍സ്ഫറാണിത്. അതേസമയം, 29കാരനായ പൊളീഞ്ഞോയെ വാങ്ങിയ ബാഴ്‌സയുടെ തീരുമാനം മണ്ടത്തരമാണെന്നാണ് ഫുട്‌ബോള്‍ പണ്ഡിറ്റുകളുടെ നിരീക്ഷണം.

പൊളീഞ്ഞോയുടെ പ്രകടനം കാണാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21