ക്രിസ്റ്റിയാനോയ്ക്കു അഞ്ചിന്റെ 'പണികിട്ടി': റഫറിയെ തള്ളിയതിനടക്കം അഞ്ച് കളികളില്‍ വിലക്ക്

ക്രിസ്റ്റിയാനോയ്ക്കു അഞ്ചിന്റെ 'പണികിട്ടി': റഫറിയെ തള്ളിയതിനടക്കം അഞ്ച് കളികളില്‍ വിലക്ക്

മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യോനോ റൊണാള്‍ഡോയ്ക്കു അഞ്ചു മത്സരങ്ങളില്‍ വിലക്ക്. ബാഴ്‌സലോണയ്‌ക്കെതിരേ നടന്ന സൂപ്പര്‍കോപ്പ ഫൈനലിന്റെ ആദ്യ പാദത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചതിനു ഇതിനുശേഷം പ്രകോപിതനായി റഫറിയെ തള്ളിയതിനുമാണ് റായല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്. 

ഇതോടെ സൂപ്പര്‍കോപ്പയുടെ രണ്ടാം പാദത്തില്‍ റയല്‍മാഡ്രിന്റെ മുന്നേറ്റ നിരയില്‍ റൊണാള്‍ഡോയുണ്ടാകില്ല. അതേസമയം, സൂപ്പര്‍കോപ്പയില്‍ നടന്ന മത്സരങ്ങള്‍ക്കു ലഭിച്ച വിലക്ക് ലാലീഗ മത്സരങ്ങള്‍ക്കും ബാധകമാണോ എന്ന കാര്യം വ്യക്തമല്ല.

മത്സരത്തിനിടയില്‍ ബാഴ്‌സലോണ കോര്‍ട്ടില്‍ ഉംറ്റിറ്റിയുമായി കണക്ട് ചെയ്യുന്നതിനിടെ വീണതിനു ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയെ റൊണാള്‍ഡോ തള്ളിയതിനു സ്പാനിഷ് ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തള്ളിയ സമയത്ത് ഇത് മൈന്റ് ചെയ്യാതിരുന്ന റഫറി മാച്ച് റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

നാലു മുതല്‍ 12 മത്സരങ്ങള്‍ക്കു വരെ റൊണാള്‍ഡോയെ വിലക്കുമെന്നായിരുന്നു സൂചന. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ റൊണാള്‍ഡോ 80 മിനുട്ടില്‍ ഗോള്‍ നേടി മാഡ്രിഡിന് ലീഡ് നേടിക്കൊടുത്തിരുന്നു. ഗോളാഘോഷത്തിനു കുപ്പായം ഊരിയതിന് ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. ഇതു കഴിഞ്ഞു രണ്ടാം മിനുട്ടില്‍ തന്നെ അടുത്ത മഞ്ഞക്കാര്‍ഡും ലഭിക്കുകയായിരുന്നു. അതേസമയം, റൊണാള്‍ഡോ മനപ്പൂര്‍വം ചാടിയതല്ലെന്നു വീഡിയോ റീപ്ലേയില്‍ വ്യക്തമാണ്.

സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ചട്ടം 96 അനുസരിച്ചു ഒരു കളിക്കാരന്‍ റഫറിയെ പ്രകോപനപരമായി തട്ടുകയോ, അടിക്കുകയോ ചെയ്താല്‍ നാലു മുതല്‍ 12 മത്സരങ്ങളില്‍ നിന്നുവരെ വിലക്ക് ഏര്‍പ്പെടുത്താം. 2014ല്‍ അത്‌ലറ്റിക്കോ പരിശീലകന്‍ സിമിയോണിക്കു ചുവപ്പ് കാര്‍ഡ് ലഭിച്ചപ്പോള്‍ അസിസ്റ്റന്റ് റഫറിയെ തട്ടിയതിനു എട്ട് മത്സരങ്ങളില്‍ നിന്നും വിലക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com