Sports

'എന്നെയല്ല, മകനിഷ്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കം ഈ ആറ് താരങ്ങളെ'- മെസി പറയുന്നു

'എന്നെയല്ല, മകനിഷ്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കം ഈ ആറ് താരങ്ങളെ'- മെസി പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: പ്രധാന എതിരാളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള ആറ് താരങ്ങളെ തന്റെ മകന് വളരെ അധികം ഇഷ്ടമാണെന്ന് അര്‍ജന്റീനയുടെ ബാഴ്‌സലോണ ഇതിഹാസം ലയണല്‍ മെസി. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോര്‍ടീവോക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഏഴ് വയസുകാരനായ മൂത്ത മകന്‍ തിയാഗോയുടെ ഇഷ്ട താരങ്ങളെക്കുറിച്ച് മെസി വാചാലനായത്. 

ഏറ്റവും ഇഷ്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ്. ലൂയിസ് സുവാരസ്, അന്റോയിന്‍ ഗ്രിസ്മാന്‍, ആര്‍തുറോ വിദാല്‍, കെയ്‌ലിയന്‍ എംബാപ്പെ, നെയ്മര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. 

സുവാരസുമായി മകന്‍ നന്നായി സംസാരിക്കാറുണ്ട്. ആര്‍തുറോ വിദാലും ഗ്രിസ്മാനും ബാഴ്‌സലോണയില്‍ എത്തിയ ആദ്യ ദിവസം തന്നെ തിയാഗോ അവരുമായി സംസാരിച്ചു. പ്രധാനമായും ഇരുവരുടേയും മുടിയുടെ സവിശേഷതയെക്കുറിച്ചായിരുന്നു തിയാഗോ സംസാരിച്ചതെന്നും മെസി പറയുന്നു. 

ബാഴ്‌സയിലെ തന്റെ സഹ താരങ്ങളായ ഇവര്‍ക്ക് പുറമെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, എംബാപ്പെ, നെയ്മര്‍ എന്നിവരാണ് ഇഷ്ടപ്പെട്ട മറ്റ് താരങ്ങള്‍. ഇവരെല്ലാവരേയും കുറിച്ച് അവന്‍ തന്നോട് സംസാരിക്കാറുണ്ടെന്നും ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാറുണ്ടെന്നും മെസി പറഞ്ഞു. 

ബാഴ്‌സലോണയുടെ യൂത്ത് ടീമില്‍ അംഗമാണ് തിയാഗോ ഇപ്പോള്‍. ഇളയ മകന്‍ മാറ്റിയോക്കും ഫുട്‌ബോള്‍ വളരെ ഇഷ്ടമാണെന്ന് മെസി വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT