Sports

എന്റെ ബലം, എന്റെ ആത്മസഖി; അനുഷ്കയോടുള്ള സ്നേഹം പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ വിരാട് കോഹ്‌ലി

ഭാര്യ അനുഷ്ക ശർമയോടുള്ള സ്നേഹം പരസ്യമായി പ്രകടിപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി മരണ മാസാണെന്ന് ആർക്കും എതിരഭിപ്രായമില്ലാത്ത കാര്യമാണ്

സമകാലിക മലയാളം ഡെസ്ക്

ഭാര്യ അനുഷ്ക ശർമയോടുള്ള സ്നേഹം പരസ്യമായി പ്രകടിപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി മരണ മാസാണെന്ന് ആർക്കും എതിരഭിപ്രായമില്ലാത്ത കാര്യമാണ്. ​ഗാലറിയിൽ അനുഷ്കയുണ്ടെങ്കിലും കളത്തിലെ സെഞ്ച്വറി നേട്ടങ്ങൾ പലപ്പോഴും ഫ്ലയിങ് കിസുകളായും വിവാഹ മോതിരത്തിലെ ചുംബനത്തിലൂടെയുമൊക്കെ ​അയക്കാനും കോഹ്‌ലി മറക്കാറില്ല. കോഹ്‌ലിയും അനുഷ്കയും ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയുമാണ്. 

ഇപ്പോഴിതാ ഇൻസ്റ്റ​ഗ്രാം പേജിൽ അനുഷ്കയോടുള്ള തന്റെ ഇഷ്ടം വ്യക്തമാക്കി കോഹ്‌ലി പോസ്റ്റ് ചെയ്ത കുറിപ്പും തരം​ഗമായി. യഥാർഥ സ്നേഹത്തിന്റെ ശക്തി എന്താണെന്ന് ബോധ്യപ്പെടുത്തിയ ആത്മസഖിയാണ് അനുഷ്കയെന്ന് കുറിപ്പിൽ കോഹ്‌ലി പറയുന്നു. 

'എല്ലാ പ്രതിസന്ധികളും മറികടന്ന് എനിക്ക് മുന്നോട്ടു പോകാന്‍ പ്രചോദനമേകുന്ന വ്യക്തി. ജീവിതത്തില്‍ ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ എന്നെ സഹായിക്കുന്ന വ്യക്തി. എന്റെ അകവും പുറവും ഒന്നാകെ മാറ്റിമറിച്ച് എന്നെ യഥാര്‍ഥ സ്‌നേഹത്തിന്റെ ശക്തി പഠിപ്പിച്ച വ്യക്തി. എന്റെ ബലം, എന്റെ ആത്മസഖി'- എന്നാണ് കോഹ്‌ലി പോസ്റ്റിൽ പറയുന്നത്. 

ഇം​ഗ്ലണ്ട് പര്യടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ കോഹ്‌ലി ഇപ്പോൾ വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസാണ് നായകൻ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ​ഗാന്ധി ഖേൽരത്ന പുരസ്കാരം ഏറ്റുവാങ്ങിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

SCROLL FOR NEXT