Sports

എലിസ് പെറിയും മാറ്റ് ടൂമ്വയും വേര്‍പിരിഞ്ഞു; മുരളി വിജയിക്ക് ട്രോള്‍ മഴ

എലിസ പെറിക്കൊപ്പം ഡിന്നര്‍ കഴിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് മുരളി വിജയ് അടുത്തിടെ പറഞ്ഞിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരം എലിസ് പെറിയും, ഓസീസ് റഗ്ബി താരം മാറ്റ് ടൂമ്വയും വിവാചമോചിതരായതിന് പിന്നാലെ ഇന്ത്യന്‍ താരം മുരളി വിജയിക്ക് ട്രോള്‍ മഴ. എലിസ പെറിക്കൊപ്പം ഡിന്നര്‍ കഴിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് മുരളി വിജയ് അടുത്തിടെ പറഞ്ഞിരുന്നു. 

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ലൈവ് ചാറ്റിന് ഇടയിലാണ് എലിസ പെറിക്കൊപ്പം അത്താഴം കഴിക്കാനുള്ള ആഗ്രഹം മുരളി വിജയ് പങ്കുവെച്ചത്. ബില്‍ അടയ്ക്കാന്‍ തയ്യാറാണെങ്കില്‍ ഡിന്നറിന് വരാമെന്ന് എലിസെ പെറി പ്രതികരിക്കുകയും ചെയ്തു. 

അഞ്ച് വര്‍ഷം നീണ്ട വിവാഹ ബന്ധം വേര്‍പിരിയുന്നതായി എലിസ് പെറിയും ടൂമ്വയും കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇരുവരും ഏറെ നാളായി അകന്ന് കഴിയുകയായിരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഏറ്റവും ബഹുമാനത്തോടും ആദരവോടും കൂടിയാണ് വിവാഹ ബന്ധം പിരിയാന്‍ ഈ വര്‍ഷം ആദ്യം ഞങ്ങള്‍ തീരുമാനിച്ചതെന്ന് ഇരുവരും പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

എഐ അധിഷ്ഠിത ഇമേജിങ് ടൂളുകള്‍, വില 16,000 രൂപയില്‍ താഴെ; വീണ്ടും ബജറ്റ് ഫോണുമായി ഓപ്പോ

മെനോപോസ് എത്തിയാൽ ലൈംഗിക ജീവിതം അവസാനിക്കുമോ? പഠനങ്ങൾ പറയുന്നത്...

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്