Sports

എവിടെ മയാങ്ക് അഗര്‍വാള്‍; ഇവിടെ ഓരോരുത്തര്‍ക്കും ഓരോ നിയമം; ഇന്ത്യന്‍ ടീം സെലക്ഷനെതിരെ തുറന്നടിച്ച് ഹര്‍ഭജന്‍

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരം മയാങ്ക് അഗര്‍വാളിനെ പരിഗണിക്കാത്ത സെലക്ടര്‍മാരുടെ നടപടിയ്‌ക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരം മയാങ്ക് അഗര്‍വാളിനെ പരിഗണിക്കാത്ത സെലക്ടര്‍മാരുടെ നടപടിയ്‌ക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ട്വിറ്ററിലൂടെ ടീം ലിസ്റ്റ് അടക്കം ട്വീറ്റ് ചെയ്താ ഹര്‍ഭജന്റെ വിമര്‍ശനം.

എവിടെ മയാങ്ക് അഗര്‍വാള്‍... ധാരാളം റണ്‍സടിച്ചുകൂട്ടിയ താരത്തെ ഈ ടീമില്‍ കാണാനില്ല. ഇവിടെ ഓരോരുത്തര്‍ക്കും ഓരോ നിയമമാണെന്ന് ഞാന്‍ കരുതുന്നു എന്നായിരുന്നു ടര്‍ബനേറ്ററുടെ ട്വീറ്റ്.

അതേസമയം, മയാങ്ക് അഗര്‍വാളിന്റെ സമയം വരുമെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദിന്റെ പ്രതികരണം. വൈകാതെ അദ്ദേഹം ഇന്ത്യന്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ച് രോഹിത് ശര്‍മയെ നായകനാക്കിയാണ് സെലക്ടര്‍മാര്‍ 16 അംഗ ടീമിനെയാണ് സെലക്ടര്‍മാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ മരിച്ചു

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

SCROLL FOR NEXT