Sports

'ഏഴാം ക്ലാസില്‍ തോറ്റതിന് നേരിട്ടത് വലിയ പീഡനം; ഏത് മാസ്‌കിനാല്‍ നമ്മുടെ ദുഷിച്ച ചിന്തകളെ മറച്ചുവെക്കാനാവും?'

വംശീയ വിദ്വേഷത്തിന്റെ അലയൊലികള്‍ ലോകത്ത് കെട്ടടങ്ങാതെ നില്‍ക്കുമ്പോഴാണ് പ്രതികരണവുമായി ബാലാജിയും എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഏഴാം ക്ലാസില്‍ തോറ്റതിന്റെ പേരില്‍ നേരിടേണ്ടി വന്ന വലിയ അപമാനത്തിലേക്ക് ചൂണ്ടിയാണ് ഇന്ത്യന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ലക്ഷ്മീപതി ബാലാജി സമൂഹം നമ്മളെ കൈകാര്യം ചെയ്യുന്ന വിധത്തിലേക്ക് ചൂണ്ടുന്നത്. വംശീയ വിദ്വേഷത്തിന്റെ അലയൊലികള്‍ ലോകത്ത് കെട്ടടങ്ങാതെ നില്‍ക്കുമ്പോഴാണ് പ്രതികരണവുമായി ബാലാജിയും എത്തുന്നത്.

ഒരു ക്ലാസില്‍ മറ്റൊരു വര്‍ഷം കൂടി ഇരിക്കേണ്ടി വരുമ്പോഴുള്ള പ്രയാസം എല്ലാവര്‍ക്കും അറിയാം. അതിന്റെ പേരില്‍ സമൂഹം എന്നില്‍ ഏല്‍പ്പിച്ച സമ്മര്‍ദം, മാതാപിതാക്കള്‍ക്ക് നാണക്കേടുണ്ടാക്കി എന്ന ചിന്ത, ഇവയെല്ലാം എന്നെ തളര്‍ത്തിയെന്നാണ് ബാലാജി പറയുന്നത്.

സ്‌കൂളിലും കോളെജിലും, ഏത് ജോലിയില്‍ ആയാലും നമ്മുടെ പോരായ്മയെ ലക്ഷ്യം വെച്ച് നമ്മളെ തളര്‍ത്താന്‍ ശ്രമിക്കുന്നവരുണ്ടാവും. ഓരോ വംശത്തിലേയും രാജ്യത്തിലേയും, ക്ലാസിലേയും വ്യക്തികള്‍ മനസ് വെക്കാതെ ഇത് അവസാനിപ്പിക്കാനാവില്ല. നമ്മുടെ ചിന്തകളെ പിടികൂടിയ വൈറസിനെ ഏത് മാസ്‌കിലൂടെ അടച്ചു വെക്കാന്‍ സാധിക്കുമെന്നും ബാലാജി ചോദിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT