Sports

ഏഷ്യ കപ്പ് യോഗ്യത: മക്കാവുനെ മലര്‍ത്തിയടിച്ചു ഇന്ത്യന്‍ പട

Author : സമകാലിക മലയാളം ഡെസ്ക്

ഏഷ്യന്‍ കപ്പ് യോഗ്യത സജീവമാക്കി ഇന്ത്യ. എ ഗ്രൂപ്പിലെ മക്കാവുമായുള്ള മത്സരത്തില്‍ ഇന്ത്യയ്ക്കു രണ്ടു ഗോള്‍ ജയം. ബല്‍വന്ത് സിങ്ങാണ് ഇന്ത്യയുടെ രണ്ടു ഗോളുകളും നേടിയത്. ഗോള്‍രഹിത ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ഇന്ത്യ രണ്ടു ഗോളുകളും നേടിയത്.  57, 82 മിനുട്ടിലാണ് മക്കാവുവിനെ അവരുടെ നാട്ടില്‍ ഇന്ത്യ കീഴടക്കിയത്.

ഇതോടെ എ ഗ്രൂപ്പില്‍ മൂന്ന് കളികളും ജയിച്ച ഇന്ത്യയ്ക്കു ഒന്‍പത് പോയിന്റായി. നേരത്തെ കിര്‍ഗിസ്ഥാനെയും മ്യാന്‍മറിനെയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.  ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങളിലും തോറ്റ മക്കാവുവിന്റെ യോഗ്യത പരുങ്ങലിലായി.

തുടര്‍ച്ചയായ പത്തു മത്സരങ്ങളില്‍ ഇതോടെ ഇന്ത്യയ്ക്കു ജയിക്കാനായി എന്ന പ്രത്യേകതയും മക്കാവുനോടുള്ള ജയത്തോടെ ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!