Sports

ഐ ലീഗില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മുന്നിലുള്ള നാല് ടീമുകള്‍ക്കും സാധ്യത; ശേഷിക്കുന്നത് നാല് മത്സരങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനേക്കാളും ആവേശകരമായ അന്ത്യത്തിലേക്കാണ് ഈ സീസണില്‍ ഐ ലീഗ് അടുത്തുകൊണ്ടിരിക്കുന്നത്. നാല് റൗണ്ടുകള്‍ ശേഷിക്കേ നാല് ടീമുകള്‍ക്കാണ് കിരീട സാധ്യതയുള്ളത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി രണ്ടാമതുള്ള ടോട്ടന്‍ഹാമിനേക്കാള്‍ ഏഴ് പോയിന്റ് ലീഡിലാണെങ്കില്‍ ഐലീഗില്‍ മുന്നിലുള്ള ഐസ്വാള്‍ എഫ്‌സിക്കു പിന്നിലുള്ള ഈസ്റ്റ് ബംഗാളിന് മൂന്ന് പോയിന്റ് മാത്രം മതി ഒപ്പമെത്താന്‍. പത്ത് ടീമുകള്‍ മാറ്റുരയ്ക്കുന്ന ലീഗില്‍ നാല് ടീമുകള്‍ കിരീടപ്പോരാട്ടത്തില്‍ ഒപ്പത്തിനൊപ്പമാണെന്ന് പറയാം.

ഐസ്വാള്‍ എഫ്‌സി
മിസോറാമില്‍ നിന്നുള്ള ഐസ്വാള്‍ എഫ്‌സിക്ക് ഐലീഗില്‍ പുതിയ ചരിത്രം രചിക്കാന്‍ നാല് ജയം മാത്രം മതി. നാല് കളികളില്‍ ജയിച്ചാല്‍ ഇപ്പോള്‍ 30 പോയിന്റോടെ ലീഗില്‍ മുന്നിലുള്ള ഐസ്വാളിന് 42 പോയിന്റാകും. അതേസമയം, ഇനിയുള്ള മത്സരങ്ങള്‍ ചില്ലറക്കാരോടല്ല. ബംഗളൂരു എഫ്‌സി, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മോഹന്‍ ബഗാന്‍, ഷില്ലോങ് ലജോങ് എന്നിവയോടു ജയിക്കുന്നത് ഐസ്വാളിന് അത്ര എളുപ്പമായിരിക്കില്ല. മാത്രവുമല്ല, ഇതില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഒഴികെ ബാക്കിയുള്ള മൂന്ന് ടീമുകളും കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമുകളാണ്.

ഈസ്റ്റ് ബംഗാള്‍
ഈസ്റ്റ് ബംഗാളിനും നാല് കളികളാണ് ലീഗില്‍ ശേഷിക്കുന്നത്. എന്നാല്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ 27 പോയിന്റുമായി രണ്ടാമതുള്ള ഈസ്റ്റ് ബംഗാളിന് കിരീട നേട്ടമുണ്ടാകണമെങ്കില്‍ ഐസ്വാള്‍ എഫ്‌സി ഒരു കളിയില്‍ തോല്‍ക്കുകയും ഒരു സമനില നേടുകയും വേണം. മാത്രമല്ല കനത്ത വെല്ലുവിളിയായി മോഹന്‍ ബഗാന്‍ ഒരു പോയിന്റ് മാത്രം പിറകിലുമാണ്. ഇനിയുള്ള നാല് കളികളില്‍ ഈസ്റ്റ് ബംഗാള്‍ ജയിച്ചാലും 39 പോയിന്റ് മാത്രമാണ് സമ്പാദ്യമായുണ്ടാവുക. ഐസ്വാളുമായി ഇനി മത്സരമില്ലാത്തതിനാല്‍ തന്നെ ഇവര്‍ മൂന്ന് കളികളില്‍ മാത്രം ജയിച്ചാലും ഈസ്റ്റ് ബംഗാളിന് ഐ ലീഗ് ചാംപ്യന്‍മാരാകാന്‍ പറ്റില്ല.

മോഹന്‍ ബഗാന്‍, ഡിഎസ്‌കെ ശിവാജിയന്‍സ്, മിനര്‍വ പഞ്ചാബ്, മുംബൈ എഫ്‌സി എന്നിവയോടാണ് ഈസ്റ്റ് ബംഗാളിന് ഇനിയുള്ള മത്സരങ്ങള്‍.

മോഹന്‍ ബഗാന്‍
13 കളികളില്‍ നിന്ന് 26 പോയിന്റുള്ള മോഹന്‍ ബഗാന്‍ പട്ടികയില്‍ മൂന്നാമതാണ്. ഒരു കളി കുറച്ച് കളിച്ചതിന്റെ ആനുകൂല്യം ടീമിനുണ്ട്. ഇനിയുള്ള അഞ്ച് മത്സരങ്ങള്‍ ജയിച്ചാല്‍ ടീമിന് 41 പോയിന്റാകും. ഈ അഞ്ച് കളികളില്‍ ഐസ്വാള്‍ എഫ്‌സിയുമായും ഈസ്റ്റ് ബംഗാളുമായുമായയതിനാല്‍ തന്നെ അഞ്ച് ജയം ടീമിന് കിരീടം ഉറപ്പിക്കും. 

ഈസ്റ്റ് ബംഗാള്‍, ഷില്ലോങ് ലജോങ് എഫ്‌സി, മിനര്‍വ പഞ്ചാബ്, ഐസ്വാള്‍ എഫ്‌സി, ചെന്നൈ സിറ്റി എഫ്‌സി എന്നിവയോടാണ് ഇനിയുള്ള മത്സരങ്ങള്‍.

ഷില്ലോങ് ലജോങ്
ഷില്ലോങ് ലജോങിന് ശേഷിക്കുന്ന അഞ്ച് മത്സരങ്ങള്‍ ജയിച്ചാല്‍ 35 പോയിന്റ് നേടാം. ഇതില്‍ മൂന്ന് മത്സരങ്ങള്‍ ലീഗില്‍ മുന്നില്‍ നില്‍ക്കുന്ന മുകളില്‍ പറഞ്ഞ മൂന്ന് ടീമുകളോടാണ്. കപ്പെടുക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം ലജോങിന്റെ കാര്യത്തില്‍. ഈ അഞ്ച് കളികളില്‍ ജയിച്ചാല്‍ ഈസ്റ്റ് ബംഗാളിനും ഐസ്വാളിനും 39 പോയിന്റ് വീതമാകും. മോഹന്‍ ബഗാന് 38ഉം. ഇതിനര്‍ത്ഥം എല്ലാ കളികളിലും ജയിക്കുകയും ബാക്കിയുള്ള ടീമുകളുടെ മറ്റു കളിയുടെ ഫലങ്ങള്‍ കൂടി അശ്രയിച്ചായിരിക്കും ഷില്ലോങിന്റെ കിരീട പ്രതീക്ഷ

ഡിഎസ്‌കെ ശിവാജിയന്‍സ്, മോഹന്‍ ബഗാന്‍, ബെംഗളൂരു എഫ്‌സി, മുംബൈ എഫ്‌സി, ഐസ്വാള്‍ എഫ്‌സി എന്നിവയാണ് ഇനിയുള്ള അഞ്ച് മത്സരങ്ങളില്‍ ഷില്ലോങിന് എതിരാൡള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT