Sports

ഐപിഎല്ലില്‍ മറ്റൊരു മലയാളി താരം കൂടി; വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിഷ്ണു വിനോദ് ബെംഗളൂരുവിന് വേണ്ടി പാഡണിയും

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിര്‍ ലീഗില്‍ മറ്റൊരു കേരള താരം കൂടി പാഡണിയും. കേരളത്തിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാനായ വിഷ്ണു വിനോദിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ടീമിലെടുത്തത്. ബെംഗളൂരുവിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലിന് പരിക്കേറ്റതാണ് വിഷ്ണുവിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സിലേക്കുള്ള വഴിയൊരുക്കിയത്. സയ്യിദ് മുഷ്താഖ് അലി ടിട്വന്റി ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് വിഷ്ണുവിന് ഐപിഎല്ലിലേക്ക് വഴി തുറന്നത്.

റോയല്‍ ചലഞ്ചേഴ്‌സിന്റെ ഫൈനല്‍ ട്രയല്‍സ് വരെ എത്തിയിരുന്ന വിഷ്ണുവിനെ ഡാനിയല്‍ വെട്ടോറിയുടെ നിര്‍ദേശ പ്രകാരമാണ് ടീമിലെടുക്കാന്‍ ബെംഗളൂരു തീരുമാനിച്ചത്. താരത്തെ ടീമിലെടുക്കാന്‍ ബിസിസിഐക്ക് ബെംഗളൂരു നല്‍കിയ അപേക്ഷയ്ക്ക് അനുമതി നല്‍കിയതാണ് വിഷ്ണുവിന് നേട്ടമായത്. മറ്റൊരു മലയാളി താരമായ സച്ചിന്‍ ബേബിയും ബെംഗളൂരു ടീമിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT