Sports

ഐപിഎല്ലില്‍ വെച്ച് വംശീയ അധിക്ഷേപം നേരിട്ടു; 'കാലു' എന്നാണ് അവര്‍ എന്നെ വിളിച്ചിരുന്നതെന്ന് ഡാരന്‍ സമി

തന്നേയും തിസാര പെരേരയേയും കറുത്തവനെന്നാണ്(കാലു) വിളിച്ചിരുന്നത്. ആദ്യമൊന്നും കാലു എന്ന വാക്കിന്റെ അര്‍ഥം അറിയില്ലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ജമൈക്ക: ഐപിഎല്ലില്‍ കളിക്കുന്ന സമയവും വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് ജമൈക്കന്‍ താരം ഡാരന്‍ സമി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിക്കുന്ന സമയം തനിക്കും ലങ്കന്‍ താരം തിസാര പെരേരയ്ക്കും എതിരെ വംശീയ അധിക്ഷേപം നടന്നതായാണ് ഡാരന്‍ സമി പറയുന്നത്. 

തന്നേയും തിസാര പെരേരയേയും കറുത്തവനെന്നാണ്(കാലു) വിളിച്ചിരുന്നത്. ആദ്യമൊന്നും കാലു എന്ന വാക്കിന്റെ അര്‍ഥം അറിയില്ലായിരുന്നു. കരുത്തുറ്റവന്‍ എന്നാണ് ആ വാക്കിന്റെ അര്‍ഥം എന്നാണ് കരുതിയത്. എന്നാല്‍ പിന്നീടാണ് അതിന്റെ അര്‍ഥം മനസിലാവുന്നതെന്നും സമി പറഞ്ഞു. 

പൊലീസിന്റെ ക്രൂര മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട ഫ്‌ളോയിഡിന് നീതി തേടി ലോകം മുഴുവന്‍ പ്രതിഷേധം ഇരമ്പുന്നതിന് ഇടയില്‍ നിരവധി താരങ്ങളാണ് തങ്ങള്‍ക്ക് വംശീയ അധിക്ഷേപം നേരിട്ടതിനെ കുറിച്ച് വെളിപ്പെടുത്തി എത്തുന്നത്. വിന്‍ഡിസ് ടീമിനുള്ളില്‍ നിന്നും പുറത്ത് നിന്നും താന്‍ വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് വിന്‍ഡിസ് താരം ക്രിസ് ഗെയ്‌ലും പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍