Sports

ഐപിഎൽ; കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിൽ ബിജെപി നേതാവ് സന്ദീപ് വാര്യരും!

ഐപിഎൽ; കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിൽ ബിജെപി നേതാവ് സന്ദീപ് വാര്യരും!

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ അധ്യായം അടുത്ത മാസം ആരംഭിക്കാനിരിക്കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ ബിജെപി നേതാവ് സന്ദീപ് വാര്യർ! അമ്പരക്കാൻ വരട്ടെ, സംശയമുള്ളവർ ഗൂഗിളിൽ kkr squad 2020 എന്ന് തിരഞ്ഞാൽ മതി. ബൗളർമാരുടെ നിരയിലാണ് ബിജെപി വക്താവ് കൂടിയായ സന്ദീപ് വാര്യരും ഇടംപിടിച്ചത്. ഗൂഗിൾ സെർച്ചിൽ കൊൽക്കത്ത ടീമിലെ മലയാളി രഞ്ജി താരം സന്ദീപ് വാര്യരുടെ സ്ഥാനത്താണ് ആളുമാറി ബിജെപി നേതാവ് ഇടം പിടിച്ചത്.

ഇതിന്റെ സ്ക്രീൻ ഷോട്ട് സഹിതം സമൂഹമാധ്യമങ്ങളിലെ സ്പോർട്സ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. #selftroll എന്ന ഹാഷ്ടാഗോടെ സന്ദീപ് വാര്യർ തന്നെ ഇക്കാര്യം സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ഇയാൻ മോർഗൻ, ആന്ദ്ര റസ്സൽ, ശുഭ്മാൻ ഗിൽ, ശിവം മാവി, പാറ്റ് കമിൻസ്, സുനിൽ നരെയ്ൻ തുടങ്ങിയ താരങ്ങൾക്കൊപ്പമാണ് ബിജെപി നേതാവും ടീമിലുള്ളത്.

ഇം​ഗ്ലീഷിൽ ഇരുവരുടെയും പേരിന്റെ സ്പെല്ലിങ് വ്യത്യസ്തമാണെങ്കിലും മലയാളത്തിൽ ഉച്ചാരണം ഒരു പോലെയാണ്. ബിജെപി നേതാവ് സന്ദീപ് വാര്യരുടെ മുഴുവൻ പേര് ഇം​ഗ്ലീഷിൽ Sandeep G Varier എന്നാണ്. ക്രിക്കറ്റ് താരം സന്ദീപ് വാര്യരുടേത് Sandeep S Warrierഉം. എന്തായാലും ഗൂഗിളിന് ആളുമാറിപ്പോയതോടെയാണ് ക്രിക്കറ്റ് താരം സന്ദീപ് വാര്യരുടെ സ്ഥാനത്ത് ബിജെപി വക്താവ് ഇടംപിടിച്ചത്.

അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐപിഎൽ പോരാട്ടത്തിനായി കൊൽക്കത്ത യുഎഇയിൽ എത്തിക്കഴിഞ്ഞു. ടീമംഗങ്ങൾ കഴിഞ്ഞ ദിവസമാണ് അവിടെ എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT