Sports

ഐസിസി റാങ്കിംഗില്‍ കൊഹ്‌ലി ഒന്നാമത്

ഐസിസി റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്‌കൊഹ്‌ലി വീണ്ടും ഒന്നാമതെത്തി. ചാംപ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനമാണ് കൊഹ്‌ലിയെ ഒന്നാമതെത്തിച്ചത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐസിസി റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്‌കൊഹ്‌ലി വീണ്ടും ഒന്നാമതെത്തി. ചാംപ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനമാണ് കൊഹ്‌ലിയെ ഒന്നാമതെത്തിച്ചത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ല്യേസിനെ മറികടന്നാണ് കൊഹ്‌ലി ഒന്നാമതെത്തിയത്. ഡീവില്ല്യേസ് മൂന്നാം സ്ഥാനത്തേക്ക് എത്തിയതോടെ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറാണ് രണ്ടാം സ്ഥാനത്ത്. ആദ്യപത്തുസ്ഥാനങ്ങളില്‍ കൊഹ്‌ലിയെ കൂടാതെ ശിഖര്‍ ധവാന്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. പത്താംസ്ഥാനത്താണ് ശിഖര്‍ ധവാന്‍.

ഇംഗ്ലണ്ട് താരം ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍, ന്യൂസിലാന്റ് ക്യാപ്റ്റന്‍ ഹോസ് സ്ട്രീക്ക് എന്നിവരാണ് ആദ്യ അഞ്ചുസ്ഥാനങ്ങളില്‍. ബൗളിംഗില്‍ ഓസ്‌ട്രേലിയന്‍ താരം ജോഷ് ഹസില്‍വുഡാണ് ഒന്നാം സ്ഥാനത്ത്.  ബൗളിംഗ് നിരയില്‍ ഭുവനേശ്വര്‍കുമാര്‍ 13ാം സ്ഥാനത്താണ്. ഉമേഷ് യാദവ് 41ാമതും ജസ്പ്രിത് ഭുംറ 43ാമതുമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT