Sports

ഒടുവില്‍ ഡിആര്‍എസില്‍ ധോനിക്ക് പിഴച്ചു, ഖവാജയ്ക്ക് ജീവന്‍ നല്‍കി

മുഹമ്മദ് ഷമി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ നോട്ടൗട്ട് വിധിച്ചു. ഡിആര്‍എസ് എടുക്കണമോയെന്ന് കോഹ് ലി ധോനിയോട് ആരാഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

സ്റ്റമ്പിന് പിന്നിലെ ധോനിയുടെ കണക്കു കൂട്ടലുകള്‍ തെറ്റി അധികം നമ്മള്‍ കണ്ടിട്ടില്ല. ഡിആര്‍എസിന് ധോനി റിവ്യു സിസ്റ്റം എന്ന് വരെ ആരാധകര്‍ പേര് നല്‍കി. എന്നാല്‍ സിഡ്‌നിയില്‍ ധോനിക്ക് തെറ്റി. ഖവാജ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയപ്പോള്‍ അപ്പീല്‍ നല്‍കുന്നതിനോട് ധോനി യോജിച്ചില്ല. 

മുഹമ്മദ് ഷമി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ നോട്ടൗട്ട് വിധിച്ചു. ഡിആര്‍എസ് എടുക്കണമോയെന്ന് കോഹ് ലി ധോനിയോട് ആരാഞ്ഞു. തനിക്ക് ഉറപ്പില്ലെന്നും, അമ്പയറുടെ തീരുമാനത്തിന് വിടാമെന്നുമായിരുന്നു ധോനിയുടെ നിലപാട്. ഇതോടെ ഡിആര്‍എസ് എടുത്തില്ല. എന്നാല്‍ റിപ്ലേകളില്‍ അത് ഔട്ട് ആയിരുന്നു എന്ന് വ്യക്തമായി. 

ഓസീസ് ഇന്നിങ്‌സിലെ പതിനൊന്നാം ഓവറിലായിരുന്നു സംഭവം. ഷമിക്ക് ലഭിക്കാതിരുന്ന വിക്കറ്റ് ഒടുവില്‍ ജഡേജയ്ക്ക് നല്‍കി ഖവാജ ക്രീസില്‍ നിന്നും മടങ്ങി. 81 ബോളില്‍ നിന്നും 59 റണ്‍സായിരുന്നു ആ സമയം ഖവാജയുടെ സമ്പാദ്യം. സ്വീപ്പ് ഷോട്ടിന് ശ്രമിച്ച ഖവാജയെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു