Sports

ഒരാളൊഴികെ ആരെയും എറിഞ്ഞു 'പൊളിക്കാന്‍' തോന്നിയിട്ടില്ല: ശുഹൈബ് അക്തര്‍

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: തീപ്പൊരി ബോളിങിന്റെ കാര്യത്തില്‍ മാത്രമല്ല പാക്കിസ്ഥാന്‍ മുന്‍ പേസര്‍ ശുഹൈബ് അക്തര്‍ അറിയപ്പെട്ടിരുന്നത്. ബാറ്റ്‌സ്മാനെതിരേ മാരകമായ ഡെലിവറികള്‍ എറിഞ്ഞും റാവല്‍പിണ്ടി എക്‌സ്പ്രസ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

ബോളുകള്‍കൊണ്ടു സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരെ വരെ മുട്ടുകുത്തിച്ച അക്തര്‍ തന്റെ നല്ലകാലത്തെ കളിക്കിടയില്‍ 19 ബാറ്റ്‌സ്മാന്മാരെയാണ് മാരകമായ ബോളുകൊണ്ടു പരിക്കേല്‍പ്പിച്ചു കളം വിടിപ്പിച്ചത്. ഈ റെക്കോഡ് ഇന്നും അക്തറിന്റെ പേരില്‍ തുടരുന്നു.

അക്തറിന്റെ അപകടരമായ ഏറ്റവും അപകടരമായ ഡെലിവറികള്‍

കഴിഞ്ഞ ദിവസം ട്വിറ്ററില്‍ തന്നെ കുറിച്ചുള്ള ഒരു വസ്തുത അക്തര്‍ പറഞ്ഞതാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചര്‍ച്ച.  പരിക്കേല്‍ക്കണം എന്നു വിചാരിച്ചു ഒരാള്‍ക്കെതിരേ ഒഴികെ താന്‍ ആര്‍ക്കു നേരെയും ബോളെറിഞ്ഞിട്ടില്ലെന്നാണ് അക്തര്‍ പറഞ്ഞത്. ആരാണ് ആ നിര്‍ഭാഗ്യവാന്‍ എന്ന ആരാധകര്‍ ചോദിക്കുന്നതിനു മുമ്പ് തന്നെ അക്തര്‍ ഉത്തരവും പറഞ്ഞു. ഓസ്‌ട്രേലിയന്‍ താരം മാത്യൂ ഹൈഡനാണത്. താന്‍ കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പരിക്കേല്‍ക്കണം എന്നുകരുതി പന്തെറിഞ്ഞിട്ടുണ്ടെങ്കില്‍ അതു മാത്യൂ ഹൈഡനു നേരെ മാത്രമാണെന്നാണ് അക്തര്‍ ട്വിറ്ററിലൂടെ പറഞ്ഞത്.

എന്നാല്‍, അതെല്ലാം അപ്പോഴുള്ള കാര്യമാണ്. ഇപ്പോള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും ഹൈഡനെ പോലെ നല്ലമനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്നുമാണ് അക്തര്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിയില്ല, എഫ്ബി ലൈവ് നീക്കി ജി സുധാകരന്‍; കാണാതെ മുഖ്യമന്ത്രി മടങ്ങി

ദുബൈ വിമാനത്താവളം അടച്ചു; എല്ലാ സര്‍വീസുകളും നിർത്തിവച്ചെന്ന് അറിയിപ്പ്

അവിടെ താമസിച്ചാല്‍ തോല്‍ക്കും; 'നിര്‍ഭാഗ്യം' ഒഴിവാക്കാന്‍ ഇന്ത്യന്‍ ടീം ഹോട്ടല്‍ മാറി!

'നമ്മുടെ ജനങ്ങളുടെ മനസ്സാണ് ഈ കാണുന്നത്'; വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി, വിഡിയോ

റിലീസിന് മുമ്പേ 'ധുരന്ധർ 2' കാണാം; ട്രെയിലറിലെ സര്‍പ്രൈസ്; 10 ദിവസം മുമ്പേ ബുക്കിങ് ആരംഭിച്ചു!

SCROLL FOR NEXT