Sports

ഒരു തുള്ളിയിലെ മഹാ സമുദ്രം, പ്രചോദനം, റോള്‍ മോഡല്‍; ബോളിവുഡ് ഇതിഹാസം ബിഗ് ബിയ്ക്ക് ജന്മദിന ആശംസകളുമായി കായിക ലോകം

ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ വിവിസ് ലക്ഷ്മണ്‍, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ്, ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേഹ്‌വാള്‍, കിഡംബി ശ്രീകാന്ത് എന്നിവരൊക്കെ ആശംസകള്‍ നേര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം ബിഗ് ബി അമിതാഭ് ബച്ചന്‍ 77ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. ബോളിവുഡ് അതികായന് ആശംസകളുമായി ഇന്ത്യന്‍ കായിക ലോകത്തെ പ്രമുഖര്‍ രംഗത്തെത്തിയത് ശ്രദ്ധേയമായി. ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ വിവിസ് ലക്ഷ്മണ്‍, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ്, ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേഹ്‌വാള്‍, കിഡംബി ശ്രീകാന്ത് എന്നിവരൊക്കെ ആശംസകള്‍ നേര്‍ന്നു. 

ഇതിഹാസമായ ബച്ചന്‍ സാറിന് ഊഷ്മളമായ ജന്മദിന ആശംസകള്‍ നേരുന്നതായി ലക്ഷ്മണ്‍ കുറിച്ചു. താങ്കള്‍ എക്കാലത്തേയും എന്റെ പ്രിയപ്പെട്ട താരം മാത്രമല്ല പ്രചോദനവും റോള്‍ മോഡലും കൂടിയാണെന്ന് ലക്ഷ്മണ്‍ കുറിച്ചു. 

സമുദ്രത്തിലെ ഒരു തുള്ളിയല്ല നിങ്ങള്‍. ഒരു തുള്ളിയിലെ മഹാസമുദ്രമാണെന്ന കുറിപ്പോടെയാണ് സുരേഷ് റെയ്‌ന ആശംസയര്‍പ്പിച്ചത്. സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. സന്തോഷവും ആരോഗ്യവും വിജയങ്ങളും ഇനിയും എക്കാലത്തും ലഭിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെയെന്നും റെയ്‌ന കുറിച്ചു. 

തന്റെയും കുടുംബത്തിന്റേയും ആശംസകള്‍ അറിയിക്കുന്നതായി ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു. വീഡിയോ പങ്കിട്ടായിരുന്നു ഹര്‍ഭജന്റെ ആശംസ. 

ഇന്ത്യന്‍ സിനിമിയിലെ ഇതിഹാസത്തിന് ജന്മദിന ആശംസകള്‍ എന്നായിരുന്നു സയ്‌ന കുറിച്ചത്. ബോളിവുഡ് ഷെഹന്‍ഷായ്ക്ക് സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നതായി കിഡംബി ശ്രീകാന്ത് കുറിച്ചു. ആയുരാരോഗ്യ സൗഖ്യങ്ങളും ശ്രീകാന്ത് നേര്‍ന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം