ന്യൂഡല്‍ഹി മാരത്തണിന് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫ്‌ളാഗോഫ് ചെയ്യുന്നു 
Sports

ഒരു തോല്‍വി എന്നത് സീരീസ് തോല്‍വിയല്ല: സച്ചിന്‍

ഇന്ത്യന്‍ ടീം കൂടുതല്‍ പോരാട്ട വീര്യത്തോടെ തിരിച്ചുവരും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് സീരീസിലെ ആദ്യ മത്സരത്തില്‍ നാണംകെട്ട ഇന്ത്യന്‍ ടീമിന് പ്രോത്സാഹനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പൂനെ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യന്‍ തിരിച്ചുവരുമെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു.

രണ്ട് ഇന്നിംഗ്‌സിലും 110 റണ്‍സ് എടുക്കാന്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കാതിരന്നപ്പോള്‍ 333 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഓസ്‌ട്രേലിയ പൂനെയില്‍ നേടിയത്. ന്യൂഡല്‍ഹി മാരത്തണ്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സച്ചിന്‍. മൂന്ന് ടെസ്റ്റുകള്‍ ഇനിയും തിരിച്ചുവരാന്‍ ഇന്ത്യന്‍ ടിമിനുണ്ടെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീമിന്റെ സ്പിരിറ്റ് അറിയുന്നത് കൊണ്ടാണ് കൂടുതല്‍ പോരാട്ട വീര്യത്തോടെ ടീം തിരിച്ചുവരുമെന്ന് പറയുന്നത്. പരാജയങ്ങളും തിരിച്ചടികളുമുണ്ടാകുമ്പോഴാണ് സ്‌പോര്‍ട്‌സ് കൂടുതല്‍ ആകര്‍ഷകമാകുന്നത്. സച്ചിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

റെയില്‍വേ പാളത്തിലേക്ക് മുട്ടിലിഴഞ്ഞെത്തി; ഒന്നര വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ഗുരുവായൂരില്‍ ഓഗസ്റ്റ് 23ന് വിവാഹ ബുക്കിങ്ങ് 422 കടന്നു; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം; അനാവശ്യ യാത്ര ഒഴിവാക്കണം

കെ ടെറ്റ്: പൊതുവിദ്യാഭ്യാസവകുപ്പ് സുപ്രീം കോടതിയില്‍ ക്യൂറേറ്റീവ് പെറ്റീഷന്‍ നല്‍കും

തീരമേഖലയില്‍ റെഡ് അലര്‍ട്ട്; 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത