Sports

ഒരേ തലമുറയില്‍ കളിക്കേണ്ടി വന്നത് ഇവരുടെ ഭാഗ്യമാണോ, ഭാഗ്യക്കേടാണോ? 

ഒരേ തലമുറയില്‍ ഒരേ സമയം കളിക്കേണ്ടി വന്നത് അവരുടെ ഭാഗ്യവുമാണ്, നിര്‍ഭാഗ്യവുമാണ് എന്നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ പരിശീലകന്‍ മൗറിഞ്ഞോ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഒരേ തലമുറയില്‍ കളിക്കുക എന്നത് ക്രിസ്റ്റിയാനോയേയും, മെസിയേയും സംബന്ധിച്ച് ഭാഗ്യമാണോ, ഭാഗ്യക്കേടാണോ? ഒരേ തലമുറയില്‍ ഒരേ സമയം കളിക്കേണ്ടി വന്നത് അവരുടെ ഭാഗ്യവുമാണ്, നിര്‍ഭാഗ്യവുമാണ് എന്നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ പരിശീലകന്‍ മൗറിഞ്ഞോ പറയുന്നത്. 

ഒരുമിച്ച് കളിക്കേണ്ടി വന്നതിലൂടെ ഇവര്‍ക്ക് ലഭിച്ച ഭാഗ്യത്തെ കുറിച്ച് മൗറിഞ്ഞോ പറയുന്നത് ഇങ്ങനെ, പരസ്പരം പോരടിച്ച് മത്സരിച്ച് കളിക്കുവാന്‍ ഇവര്‍ക്കായി. പോസിറ്റിവായിട്ടാണ് ഇരുവരും പരസ്പരം കാണുന്നത്. അതിലൂടെ എക്‌സ്ട്രാ മോട്ടിവേഷനും അവര്‍ക്ക് ലഭിക്കുന്നു. 

ഇനി ഇവരില്‍ ഒരാള്‍ മാത്രമാണ് ഈ തലമുറയില്‍ ഉണ്ടായിരുന്നത് എങ്കില്‍ പത്ത് ബാലന്‍ ദി ഓറും അയാളുടെ കൈകളില്‍ ഇരുന്നേനെ എന്നാണ് മൗറിഞ്ഞോ പറയുന്നത്. മെസിയും, ക്രിസ്റ്റ്യാനോയും ഉയരത്തിലാണ് കളിയെ എത്തിച്ചിരിക്കുന്നത്. നെയ്മര്‍, എംബാപ്പെ, ഗ്രീസ്മാന്‍ എന്നിവര്‍ക്ക് ഇത് വലിയ പ്രചോദനമാവണമെന്നും മൗറിഞ്ഞോ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതുതായി ഒന്നുമില്ലെന്ന് വിമര്‍ശനം; വാഹന മോഡിഫിക്കേഷനില്‍ കൂടുതല്‍ ഇളവുകള്‍ പറ്റുമോ?, വരുന്നു പഠിക്കാന്‍ സബ് കമ്മിറ്റി

'പൊലീസുകാരുടെ ബുദ്ധിമുട്ടുകൾ കൂടി മനസിലാക്കണം; ചുമ്മാ അവരെ ചീത്ത വിളിച്ചുകൊണ്ട് ഇരുന്നാൽ മാത്രം പോരല്ലോ'

ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു; സ്വര്‍ണവിലയില്‍ ഇടിവ്, അമേരിക്ക പലിശനിരക്ക് കൂട്ടുമോ?

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ഇന്റേൺഷിപ്പിന് അവസരം; എഞ്ചിനീറിങ് യോഗ്യത, കൊച്ചിയിൽ നിയമനം, 30,000 രൂപ സ്റ്റൈപ്പന്റ്

'നോട്ടുനിരോധന കാലത്ത് ആറു കോടി രൂപ കത്തിച്ചുകളഞ്ഞു'; ലോട്ടറി ക്ഷേമനിധി തട്ടിപ്പ് പ്രതിയുടെ വെളിപ്പെടുത്തല്‍

SCROLL FOR NEXT