Sports

ഒറ്റ മിനുട്ടിനുള്ളില്‍ രണ്ട് ഗോളുകള്‍; ഗോവയില്‍ നിന്ന് കളി തട്ടിയെടുത്ത് ജംഷഡ്പുര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ ജംഷഡ്പുര്‍ എഫ്‌സിക്ക് സീസണിലെ രണ്ടാം ജയം

സമകാലിക മലയാളം ഡെസ്ക്

ജംഷഡ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ ജംഷഡ്പുര്‍ എഫ്‌സിക്ക് സീസണിലെ രണ്ടാം ജയം. സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങിയ അവര്‍ എഫ്‌സി ഗോവയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ഗോവയുടെ ആദ്യ തോല്‍വിയാണിത്. 

മത്സരത്തില്‍ ഇരു ടീമുകളും കട്ടയ്ക്ക് തന്നെ പൊരുതി. ആദ്യ പകുതിയില്‍ ഓരോ ഗോളുകള്‍ നേടി ഇരു സംഘവും പിരിഞ്ഞു. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. മത്സരത്തിലെ ശേഷിച്ച മൂന്ന് ഗോളുകള്‍ ജംഷഡ്പുര്‍ ഗോവന്‍ വലയിലാക്കിയത് രണ്ടാം പകുതിയിലായിരുന്നു. 

ജംഷഡ്പുരിനായി മിഷേല്‍ സൂസൈരാജ് ഇരട്ട ഗോളുകള്‍ നേടി. 17ാം മിനുട്ടില്‍ സൂസൈരാജാണ് ജംഷഡ്പുരിനായി ആദ്യം ഗോള്‍ നേടിയത്. 33ാം മിനുട്ടില്‍ മൊര്‍താഡ ഫാല്‍ ഗോവയെ ഒപ്പമെത്തിച്ചു. 

രണ്ടാം പകുതിയുടെ 50ാം മിനുട്ടില്‍ സൂസൈരാജ് തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റെ ലീഡുയര്‍ത്തി. പിന്നീട് ഒറ്റ മിനുട്ടിനിടെ പിറന്ന രണ്ട് ഗോളുകള്‍ ഗോവയുടെ തിരുച്ചുവരവിനുള്ള സാധ്യതകള്‍ ഇല്ലാതാക്കി. 77ാം മിനുട്ടില്‍ മെമോയും 78ാം മിനുട്ടില്‍ സുമീത് പാസിയും വല ചലിപ്പിച്ചു. 

ജയത്തോടെ പത്ത് പോയിന്റുമായി ജംഷഡ്പുര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. തോറ്റെങ്കിലും ഗോവ രണ്ടാം സ്ഥാനത്ത് തന്നെ നില്‍ക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

Today's Rashi Phalam April 6|സാമ്പത്തികമായി നേട്ടം, ആരോഗ്യം മെച്ചപ്പെടും

ദയനീയം ചെന്നൈ സൂപ്പര്‍ കിങ്‌സ്; ആര്‍സിബിയുടെ 'റോയൽ' പണിഷ്മെന്റ്

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഖോര്‍ഫക്കാന്‍ തുറമുഖം

തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും

SCROLL FOR NEXT