Sports

ഒളിംപിക്‌സില്‍ ക്രിക്കറ്റ്, വില്ലനായി ബിസിസിഐയുടെ കടുംപിടുത്തം

ട്വിന്റി20 ക്രിക്കറ്റില്‍ മാറ്റം വരുത്തി ഒളിംപിക്‌സിനും, ഏഷ്യന്‍ ഗെയിംസിനും ഉതകുന്ന രീതിയില്‍ സംഘടിപ്പിക്കുന്ന കാര്യമാണ് ഐസിസി പരിശോധിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ക്രിക്കറ്റിനെ ഒളിംപിക്‌സിലും ഏഷ്യന്‍ ഗെയിംസിലും ഉള്‍പ്പെടുത്താന്‍ ഐസിസി നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ബിസിസിഐയുടെ നിലപാട്. ബിസിസിഐയുടെ ഉത്തേജക മരുന്ന് പരിശോധനയിലെ നിലപാടും, നാഡയ്ക്ക് കീഴില്‍ വരുന്നതിലെ എതിര്‍പ്പും ഐസിസിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുന്നു. 

രാജ്യാന്തര ഉത്തേജക മരുന്ന് വിരുദ്ധ സമിതിയുടെ നിയമത്തിന് കീഴില്‍ ബിസിസിഐയെ കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഐസിസി സിഇഒ ഡേവിഡ് റിച്ചാര്‍ഡ്‌സന്‍ പറയുന്നു. ബിസിസിഐയെ തങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരുവാന്‍ ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി ശ്രമിക്കുകയാണ്. സര്‍ക്കാര്‍ ഫണ്ടിലൂടെ പ്രവര്‍ത്തിക്കുന്ന കായിക സമിതിയല്ല ബിസിസിഐ എന്ന വാദമാണ് അവര്‍ ഉന്നയിക്കുന്നതെന്ന് ഐസിസി തലവന്‍ പറയുന്നു. 

സര്‍ക്കാരിന്റെ ഇടപെടല്‍ എത്രമാത്രം ആവാം എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐയാണ്. വാഡയും നാഡയുമായുള്ള ബിസിസിഐയുടെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനാണ് ഐസിസിയുടെ ശ്രമം. ഉത്തേജക മരുന്ന് വിഷയത്തില്‍ ഐസിസിയില്‍ നിന്നും ബിസിസിഐയ്ക്ക് സമ്മര്‍ദ്ദം ഉണ്ടെങ്കിലും കാത്തിരുന്ന് കാണാം എന്ന നിലപാടാണ് ബിസിസിഐ സ്വീകരിക്കുന്നത്. 

ഐസിസിയുടെ കണക്ക് അനുസരിച്ച് ലോകത്തിലെ 87 ശതമാനം ക്രിക്കറ്റ് പ്രേമികളും ഒളിംപിക്‌സില്‍ ക്രിക്കറ്റ് കാണാന്‍ ആഗ്രഹിക്കുന്നവരാണ്. ക്രിക്കറ്റ് ഒളിംപിക്‌സിലേക്ക് വരുന്നതിലൂടെ പുതിയ രാജ്യങ്ങള്‍ക്ക് ക്രിക്കറ്റിലേക്ക് കടന്നു വരുവാന്‍ പ്രചോദനമാകും എന്നാണ് ഐസിസിയുടെ വിലയിരുത്തല്‍. ട്വിന്റി20 ക്രിക്കറ്റില്‍ മാറ്റം വരുത്തി ഒളിംപിക്‌സിനും, ഏഷ്യന്‍ ഗെയിംസിനും ഉതകുന്ന രീതിയില്‍ സംഘടിപ്പിക്കുന്ന കാര്യമാണ് ഐസിസി പരിശോധിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

പാൽ പാക്കറ്റ് അതേപടി ഫ്രിഡ്ജിൽ വയ്ക്കരുത്, മീനും മാംസവും സൂക്ഷിക്കേണ്ടത് ഇങ്ങനെ

ഹിന്ദിയിൽ ബിരുദമുണ്ടോ?, ഫാക്ടിൽ ക്ലാർക്ക് തസ്തികയിൽ ജോലി നേടാം

രാജ്യത്തിന് മുഴുവന്‍ സമയ പ്രതിപക്ഷ നേതാവ് വേണം; ജനവിരുദ്ധ ബില്‍ പാര്‍ലമെന്‍റില്‍ വരുമ്പോള്‍ രാഹുല്‍ ബിഎംഡബ്ല്യു ഓടിക്കുകയായിരുന്നു: ജോണ്‍ ബ്രിട്ടാസ്

സഞ്ജു ഇടം നേടുമോ? ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും

SCROLL FOR NEXT