Sports

ഓബാമേയാങ്ങിലൂടെ വീണ്ടും ആഴ്‌സണല്‍, കമ്യൂണിറ്റി ഷീല്‍ഡും പിടിച്ച് ആര്‍തെറ്റയുടെ മുന്നറിയിപ്പ് 

ഓബമയാങ്ങിന്റെ മികവില്‍ എഫ്എ കപ്പ് ഉയര്‍ത്തിയാണ് ആഴ്‌സണല്‍ ഓഗസ്റ്റ് തുടങ്ങിയത്. ഓഗസ്റ്റ് മാസം അവസാനിപ്പിക്കുന്നത് മറ്റൊരു കിരീട നേട്ടത്തോടേയും

Author : സമകാലിക മലയാളം ഡെസ്ക്

ആഴ്‌സണലിനെ മറ്റൊരു നേട്ടത്തിലേക്ക് കൂടി എത്തിച്ച് ആര്‍തെറ്റ. എഫ്എ കമ്യൂണിറ്റി ഷീല്‍ഡില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തിയ പോരില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരെ ആഴ്‌സണല്‍ തകര്‍ത്തു. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനില പിടിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കളിയെത്തിയത്. ഷൂട്ടൗട്ടില്‍ 5-4നാണ് ആഴ്‌സണലിന്റെ ജയം. 

ഓബമയാങ്ങിന്റെ മികവില്‍ എഫ്എ കപ്പ് ഉയര്‍ത്തിയാണ് ആഴ്‌സണല്‍ ഓഗസ്റ്റ് തുടങ്ങിയത്. ഓഗസ്റ്റ് മാസം അവസാനിപ്പിക്കുന്നത് മറ്റൊരു കിരീട നേട്ടത്തോടേയും. കമ്യൂണിറ്റി ഷീല്‍ഡിലും ഓബാമേയാങ് ടീമിനെ തുടക്കത്തില്‍ തന്നെ മുന്‍പിലെത്തിച്ചു. 12ാം മിനിറ്റില്‍ സാകയുടെ ഡയഗ്നല്‍ പാസ് വലയിലെത്തിച്ചായിരുന്നു ഇത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിര്‍ണായകമായതും ഓബമയാങ്ങിന്റെ സ്‌പോട്ട് കിക്ക്. ഷൂട്ടൗട്ടില്‍ ലിവര്‍പൂളിന്റെ ബ്രൂസ്റ്ററിനാണ് വല കുലുക്കാനാവാതെ പോയത്. 

എന്നാല്‍ 73ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ മറുപടിയെത്തി. തകുമിയാണ് വല കുലുക്കിയത്. പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ ലിവര്‍പൂളിനേക്കാള്‍ 43 പോയിന്റ് വ്യത്യാസത്തിലാണ് ആഴ്‌സണല്‍ ഇത്തവണ സീസണ്‍ അവസാനിപ്പിച്ചത്. എന്നാല്‍ ക്ലോപ്പിന്റെ ചാമ്പ്യന്മാരെ തോല്‍പ്പിച്ചതിലൂടെ വരും സീസണിനെ കുറിച്ച് ആര്‍തെറ്റ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT