Sports

കണ്ടു ഞാന്‍ കണ്ണനേ...വീണ്ടും മലയാളം പാട്ടുമായി സിവ; ഒരു രക്ഷയുമില്ലെന്ന് ആരാധകര്‍ 

മലയാളം വാക്കുകള്‍ ഉച്ചരിക്കാന്‍ പാടുപെട്ടാണ് സിവയുടെ പാട്ടെങ്കിലും ആരാധകര്‍ സിവയുടെ പാട്ട് ഏറ്റെടുത്തു കഴിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ധോനിയുടെ മകള്‍ സിവ. ആഘോഷങ്ങള്‍ക്കിടയില്‍ പാട്ടുപാടി ആരാധകരെ കയ്യിലെടുക്കുകയാണ് സിവയിപ്പോള്‍. ഒരിടവേളയ്ക്ക് ശേഷം വീണ്ടും എത്തിയ സിവയുടെ മലയാളം പാട്ട് വൈറലായി കഴിഞ്ഞു. 

മലയാളം വാക്കുകള്‍ ഉച്ചരിക്കാന്‍ പാടുപെട്ടാണ് സിവയുടെ പാട്ടെങ്കിലും ആരാധകര്‍ സിവയുടെ പാട്ട് ഏറ്റെടുത്തു കഴിഞ്ഞു. 51 സെക്കന്റുള്ള പാട്ട് സിങ്ങിങ് മോഡ് എന്ന ക്യാപ്ഷനോടെ സിവയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് തന്നെയാണ് പങ്കുവെച്ചത്. 

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്ന പാട്ടുമായെല്ലാം എത്തി നേരത്തേയും സിവ ആരാധകരെ കീഴടക്കിയിരുന്നു. ആരാണ് സിവയെ ഈ മലയാളം പാട്ടെല്ലാം പഠിപ്പിക്കുന്നത് എന്ന ആരാധകരുടെ ചോദ്യത്തിന് പക്ഷേ ഇതുവരെ ഉത്തരമായിട്ടില്ല. ധോനിയുടെ വീട്ടില്‍ സിവയെ പരിപാലിക്കുന്ന ജീവനക്കാരാവും ഇതിനെ പിന്നിലെന്നാണ് സൂചന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

" സർവശക്തനായ അല്ലാഹു"വിനെ ഒഴിവാക്കി ലീഗ്, സത്യപ്രതിജ്ഞ ദൈവനാമത്തിൽ; സംഘപരിവാർ ഭയമോ രാഷ്ട്രീയ തന്ത്രമോ?

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; സുപ്രധാന പ്രഖ്യാപനങ്ങള്‍

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ഒരു പ്രമുഖന്‍ കൂടി പിടിയില്‍; ആരാണ് അറസ്റ്റിലായ 'എം സര്‍'?

'ഉന്നം പിഴക്കാതെ ധോനി'; ആറിൽ ആറും വെടിവച്ചിട്ടു, സൈനിക ക്യാംപിൽ തലയുടെ വിളയാട്ടം (വിഡിയോ)

'നീ മരിച്ച് അഭിനയിച്ചത് ഗംഭീരമായിട്ടുണ്ട്'; മോഹിനിയാട്ടം കണ്ട് മമ്മൂക്ക വിളിച്ചു പറഞ്ഞത്: സുരാജ് വെഞ്ഞാറമൂട്

SCROLL FOR NEXT