Sports

കണ്ണടച്ച് എങ്ങനെയാണ് സ്‌കൂപ്പ് ഷോട്ട് കളിക്കുക? അതിശയിപ്പിച്ച് സര്‍ഫറാസ് ഖാന്‍

ഇപ്പോഴിതാ സര്‍ഫറാസിന്റെ തകര്‍പ്പന്‍ സ്‌കൂപ്പ് ഷോട്ടാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

പരിക്കിന്റേയും സ്ഥിരതയില്ലായ്മയുടേയും പിടിയില്‍ നിന്നുമാണ് സര്‍ഫറാസ് ഖാന്‍ ഐപിഎല്‍ പന്ത്രണ്ടാം സീസണിലേക്കെത്തിയത്. രാജസ്ഥാനെതിരെ 46 റണ്‍സ് നേടിയ ഇന്നിങ്‌സോടെ സര്‍ഫറാസ് ആരാധകരെ കയ്യിലെടുത്തിരുന്നു. ഇപ്പോഴിതാ സര്‍ഫറാസിന്റെ തകര്‍പ്പന്‍ സ്‌കൂപ്പ് ഷോട്ടാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. 

പിച്ചില്‍ കുത്തി പന്ത് എത്തുമ്പോള്‍ തന്നെ സ്‌കൂപ്പ് ഷോട്ടിനായി പൊസിഷന്‍ എടുത്ത് സര്‍ഫറാസ് കണ്ണുമടച്ച് നില്‍ക്കുകയാണ്. ബാറ്റിലേക്ക് പന്ത് എത്തുന്നതിന് മുന്‍പ് തന്നെ ഇങ്ങനെ കണ്ണുമടച്ച് നില്‍ക്കുന്നതാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. കിങ്‌സ് ഇലവന്റെ ഇന്നിങ്‌സിലെ ഒന്‍പതാം ഓവറിലായിരുന്നു തകര്‍പ്പന്‍ സ്‌കൂപ്പ് ഷോട്ട് വരുന്നത്. 

ബൗള്‍ ചെയ്തിരുന്നത് ഡല്‍ഹിയുടെ ആവേഷും. ബൗളറെ മാത്രമല്ല, കിങ്‌സ് ഇലവന്റെ ഡഗൗട്ടിലെ നായകന്‍ അശ്വിന്‍ പോലും സര്‍ഫറാസിന്റെ സ്‌കൂപ് ഷോട്ട് കണ്ട് അതിശയിച്ചുപോയി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും സ്‌കൂപ്പ് ഷോട്ടുകളിലൂടെയാണ് റണ്‍സ് കണ്ടെത്താന്‍ സര്‍ഫറാസ് പ്രധാനമായും ലക്ഷ്യം വെച്ചത്. പിതാവ് ക്രിക്കറ്റ് താരമാണ്. അദ്ദേഹത്തില്‍ നിന്നുമാണ് ഈ സ്‌കൂപ്പ് ഷോട്ട് താന്‍ പഠിച്ചതെന്നാണ് സര്‍ഫറാസ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT