Sports

കത്തിക്കയറി ബെയര്‍‌സ്റ്റോയും വാര്‍ണറും; പഞ്ചാബിന് ജയിക്കാന്‍ 202 റണ്‍സ്

കത്തിക്കയറി ബെയര്‍‌സ്റ്റോയും വാര്‍ണറും; പഞ്ചാബിന് ജയിക്കാന്‍ 202 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: കിങ്സ് ഇലവന്‍ പഞ്ചാബിന് 202 റണ്‍സിന്റെ വിജയ ലക്ഷ്യം വച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നേടി ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് സണ്‍റൈസേഴ്‌സ് അടിച്ചെടുത്തത്.

ക്യാപ്റ്റന്‍ വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്നുള്ള സഖ്യം മിന്നല്‍ തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് പഞ്ചാബ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ 15ാം ഓവര്‍ വരെ പഞ്ചാബിന് കാക്കേണ്ടി വന്നു. പഞ്ചാബ് ക്യാപ്റ്റന്‍ രാഹുല്‍ ബൗളിങ്ങില്‍ പല വൈവിധ്യങ്ങള്‍ കൊണ്ടുവന്നെങ്കിലും അതെല്ലാം മറികടന്ന് സണ്‍റൈസേഴ്സ് ഓപ്പണര്‍മാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. 

ബെയര്‍സ്‌റ്റോ 55 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സും സഹിതം 97 റണ്‍സ് വാരി. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിന് നഷ്ടമായത്. വാര്‍ണര്‍ 40 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സെടുത്തു. ഓപണിങ് വിക്കറ്റില്‍ 160 റണ്‍സാണ് ഈ സഖ്യം ചേര്‍ത്തത്. ഇരുവരും പുറത്തായ ശേഷം ഹൈദരാബാദിന്റെ ബാറ്റിങിന് വേഗതയും കുറഞ്ഞു. പിന്നീട് കെയ്ന്‍ വില്ല്യംസന്‍ പത്ത് പന്തില്‍ ഒരു സിക്‌സും ഫോറും സഹിതം 20 റണ്‍സെടുത്ത് സ്‌കോര്‍ 200 കടത്തി. 

മൂന്ന് വിക്കറ്റെടുത്ത രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റെടുത്ത അര്‍ഷദീപ് സിങുമാണ് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. മുഹമ്മദ് ഷമി ഒരു വിക്കറ്റ് സ്വന്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം