Sports

കരച്ചിലടക്കി പിടിച്ചാവും ഗുഡ്‌ബൈ പറഞ്ഞത് എന്നറിയാം; ഹൃദയം തൊടുന്ന കുറിപ്പുമായി സാക്ഷി ധോനി

'കളിക്കായി ഏറ്റവും മികച്ചത് നല്‍കിയതിന് അഭിനന്ദനങ്ങള്‍. നിങ്ങളുടെ നേട്ടങ്ങളിലും നിങ്ങളെന്ന വ്യക്തിയിലും ഞാന്‍ അഭിമാനിക്കുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ധോനിക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി ഭാര്യ സാക്ഷി ധോനി. അഭിനിവേഷമായ ക്രിക്കറ്റിനോട് വിടപറഞ്ഞപ്പോള്‍ നിങ്ങള്‍ കരച്ചില്‍ അടക്കിപ്പിടിച്ചിട്ടുണ്ടാവും എന്ന് അറിയാമെന്ന് സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

സൂര്യാസ്തമയം നോക്കി നില്‍ക്കുന്ന ധോനിയുടെ ഫോട്ടോ പങ്കുവെച്ചാണ് സാക്ഷിയുടെ കുറിപ്പ്. സ്വന്തമാക്കിയ നേട്ടങ്ങളിലെല്ലാം നിങ്ങള്‍ക്ക് അഭിമാനിക്കാം. കളിക്കായി ഏറ്റവും മികച്ചത് നല്‍കിയതിന് അഭിനന്ദനങ്ങള്‍. നിങ്ങളുടെ നേട്ടങ്ങളിലും നിങ്ങളെന്ന വ്യക്തിയിലും ഞാന്‍ അഭിമാനിക്കുന്നു. ആരോഗ്യവും, സന്തോഷവും, മറ്റ് നന്മകളും ജീവിതത്തില്‍ ഉണ്ടാവട്ടേയെന്ന് ആശംസിക്കുന്നു...സാക്ഷി ഇന്‍സ്റ്റയില്‍ കുറിച്ചു. 

ഇന്ത്യയുടെ 73ാം സ്വാതന്ത്ര്യ ദിനത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ധോനി വിരമിക്കല്‍ വിവരം ലോകത്തെ അറിയിച്ചത്. ധോനിക്ക് പിന്നാലെ റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചു. നിലവില്‍ ഐപിഎല്ലിനായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാംപിലാണ് ധോനി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT