Sports

കരുത്തുകാട്ടി ഇന്ത്യ; വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ 257 റണ്‍സ് ജയം, പരമ്പര നേട്ടം 

ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​മ്പ​ര ഇ​ന്ത്യ 0-2 നേടി

Author : സമകാലിക മലയാളം ഡെസ്ക്

കിം​ഗ്സ്റ്റ​ൺ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ജയം പിടിച്ചടക്കി ഇന്ത്യ പരമ്പര സ്വന്തമാക്കി. 468 റ​ൺ​സ് വിജയലക്ഷ്യവുമായി ര​ണ്ടാം ഇ​ന്നിം​ഗ്സിന് ഇറങ്ങിയ വിൻഡീസ് നിരയിലെ എല്ലാവരും 210 റ​ൺസ് എടുക്കുന്നതിനിടെ പുറത്തായി. ഇതോടെ ഇ​ന്ത്യ 257 റ​ൺ​സി​ന് ജയിച്ചു. ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​മ്പ​ര ഇ​ന്ത്യ 0-2 നേടി. 

നാലാം ദിനത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ സ്കോർബോർഡ് 45 റൺസിൽ നിൽകെയാണ് വിൻഡീസ് കളി ആരംഭിച്ചത്. എന്നാൽ തുടക്കത്തിൽ തന്നെ വിക്കറ്റ പിഴുത് കരുത്തു കാണിക്കുകയായിരുന്നു ഇന്ത്യൻ ബൗളർമാർ. 53 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന​തി​നി​ട​യി​ല്‍ ര​ണ്ട് വി​ക്ക​റ്റുകളാണ് നേടിയത്. ഡാ​രെ​ൻ ബ്രാ​വോ പ​രി​ക്ക് മൂ​ലം ക്രീ​സ് വി​ട്ട​തും വി​ന്‍​ഡീ​സ് നിരയ്ക്ക് തി​രി​ച്ച​ടി​യാ​യി. 50റൺസ് നേടിയ ഷം​റ​ഹ് ബ്രൂ​ക്സും 38 റൺസെടുത്ത ജെ​ർ​മ​യ്ൻ ബ്ലാ​ക്ക്‌​വു​ഡും വി​ൻ​ഡീ​സ് നിരയ്ക്ക് കരുത്തുപകർന്നു. 

ബ്ലാ​ക്ക്‌​വു​ഡി​നെ ബും​റ പുറത്താക്കിയപ്പോൾ ബ്രൂ​ക്സി​നെ കോ​ഹ്‌​ലി റ​ണൗ​ട്ടാ​ക്കുകയായിരുന്നു. പിന്നാലെയെത്തിയവർക്കാർക്കും പിടിച്ചുനിൽക്കാനായില്ല.  ജേ​സ​ൺ ഹോ​ൾ​ഡ​ർനെ ജഡേജ മടക്കിയതോടെ ഇന്ത്യ ജയം സ്വന്തമാക്കി. 

ഇ​ന്ത്യ​ക്ക് വേ​ണ്ടി മു​ഹ​മ്മ​ദ് ഷ​മി​യും ജ​ഡേ​ജ​യും മൂ​ന്നു വീ​തം വി​ക്ക​റ്റ് നേ​ടി. ഇ​ഷാ​ന്ത് ശ​ർ​മ ര​ണ്ടും ബും​റ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 53 lottery result

പിന്നാക്ക വികസന കോർപ്പറേഷനിൽ ജോലി നേടാം; അസ്സിസ്റ്റന്റ് മാനേജർ തസ്തിക, ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 3

മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം വൃക്കയ്ക്ക് 'പണി'യാകും, ആരോഗ്യപ്രശ്നങ്ങൾ

ഭംഗിയില്‍ വീഴല്ലേ; ജീവന് പോലും ഭീഷണിയാകും ഈ ചെടികൾ

SCROLL FOR NEXT