Today's Rashi Phalam July 05|ബിസിനസിൽ അനുകൂല മാറ്റങ്ങൾ, ഏറെ ആഗ്രഹിച്ച കാര്യം സഫലമാകും

ഇന്നത്തെ നക്ഷത്രഫലം – 5-7-2026
Daily Horoscope
Daily Horoscope
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മുടങ്ങിക്കിടന്ന കാര്യങ്ങളിൽ പുരോഗതി കൈവരും. സാമ്പത്തിക ഇടപാടുകൾ അനുകൂലമാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ താല്പര്യം തോന്നും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. വിലപ്പെട്ട ഒരു തീരുമാനം ഗുണകരമാകും. ബിസിനസിൽ അനുകൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യം മെച്ചപ്പെടും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠന കാര്യങ്ങളിൽ മികച്ച മുന്നേറ്റം ഉണ്ടാകും. പുതിയ സൗഹൃദങ്ങൾ രൂപപ്പെടും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത ഗുണം ചെയ്യും. ഔദ്യോഗിക യാത്രകൾ പ്രയോജനപ്പെടും. ആരോഗ്യം ശ്രദ്ധിക്കുക.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കുടുംബത്തിൽ ഐക്യം വർദ്ധിക്കും. ദീർഘകാ ലമായി ആലോചിച്ചിരുന്ന ഒരു പദ്ധതി നടപ്പി ലാക്കും. ആത്മീയ ചിന്തകൾ മനസ്സിന് ശാന്തി നൽകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പഴയ സുഹൃത്തുക്കളെ വീണ്ടും കാണാൻ അവസരം ലഭിക്കും. കലാരംഗത്തുള്ളവർക്ക് പ്രോത്സാഹനം ലഭിക്കും. പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ഗൃഹകാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും. സാമ്പത്തിക നേട്ടത്തിന് അവസരമൊരുങ്ങും. ഏറെ ആഗ്രഹിച്ച ഒരു കാര്യം സഫലമാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പുതിയ പരിചയങ്ങൾ ഭാവിയിൽ ഗുണം ചെയ്യും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കും. വ്യാപാരകാര്യങ്ങളിൽഅനുകൂ ല സാഹചര്യമുണ്ടാകും.ആരോഗ്യം മെച്ചപ്പെടും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

മുൻപ് ചെയ്ത പരിശ്രമങ്ങൾക്ക് ഫലം ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. മക്കളുടെ പുരോഗതി സന്തോഷം നൽകും. യാത്ര ഗുണകരമാകും. വീട്ടിൽ ചില അറ്റകുറ്റപ്പണികൾ നടത്തും.

Daily Horoscope
എന്താണ് ജ്യോതിർലിം​ഗം?, 12 'ദിവ്യതേജസ്സുകൾ' എവിടെയെല്ലാം?; അറിയാം ഓരോ രാശിക്കാരനും പോകേണ്ട സ്ഥലങ്ങൾ?

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ കഴിയും. ആത്മവിശ്വാസം വർദ്ധിക്കും. മരുന്ന് കഴിക്കേണ്ടി വരാം.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ബിസിനസ് രംഗത്ത് അനുകൂല വാർത്തകൾ ലഭിക്കും. പുതിയ നിക്ഷേപങ്ങൾ ഗുണകരമാകും. കുടുംബത്തിൽ സന്തോഷകരമായ ഒത്തുചേരൽ നടക്കും. സുഹൃത്തുക്കളുടെ സഹകരണം ലഭിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പ്രതീക്ഷിച്ച ഒരു സന്ദേശം സന്തോഷം നൽകും. ആത്മീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സാമ്പത്തിക പുരോഗതി നേടും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ഗൃഹാന്തരീക്ഷം സന്തോഷകരമാകും. ബിസിനസിൽ അനുകൂല മുന്നേറ്റം ഉണ്ടാകും. പുതിയ ആളുകളുമായുള്ള പരിചയം പ്രയോജനപ്പെടും. മനസ്സിൽ ആത്മവിശ്വാസം വർദ്ധിക്കും.

Daily Horoscope
കുടുംബത്തില്‍ പണത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ജാഗ്രത പാലിക്കാം
Summary

Today's Rashi Phalam, Daily Horoscope July 05

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com