Sports

കറുത്തവരെ വിഡ്ഡികളായി കാണുന്നത് നിര്‍ത്തൂ, ഞങ്ങളുടെ ജീവനും വിലയുണ്ട്; വംശീയതയുടെ വിത്തുകള്‍ ക്രിക്കറ്റിലുമുണ്ടെന്ന് ഗെയ്ല്‍

'കറുത്തവരായ നമ്മള്‍ തന്നെ നമ്മളെ താഴ്ത്തി കെട്ടരുത്. കറുപ്പ് കരുത്തിന്റെ നിറമാണ്, അഭിമാനത്തിന്റെ നിറമാണ്'

Author : സമകാലിക മലയാളം ഡെസ്ക്

ജമൈക്ക: ക്രിക്കറ്റിലും വംശീയ അധിക്ഷേപം നിലനില്‍ക്കുന്നുണ്ടെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍. വിന്‍ഡിസ് ടീമിനുള്ളിലും ലോകത്തിന്റെ മറ്റിടങ്ങളിലും വംശീയ അധിക്ഷേപത്തിന് ഞാനും ഇരയായിട്ടുണ്ടെന്ന് ഗെയ്ല്‍ പറയുന്നു. 

കറുത്ത വര്‍ഗക്കാരെ വിഡ്ഡികളായി കാണുന്നത് അവസാനിപ്പിക്കണം. മറ്റുള്ളവരുടെ ജീവിതം പോലെ തന്നെ പ്രധാനപ്പട്ടതാണ് കറുത്തവന്റെ ജീവിതവും. കറുത്തവരായ നമ്മള്‍ തന്നെ നമ്മളെ താഴ്ത്തി കെട്ടരുത്. കറുപ്പ് കരുത്തിന്റെ നിറമാണ്, അഭിമാനത്തിന്റെ നിറമാണ്, ഗെയ്ല്‍ പറഞ്ഞു. 

ഞാന്‍ പറയുന്നത് വിശ്വസിക്കൂ, ലോകത്തിന്റെ എല്ലായിടത്തും ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. കറുത്തതിന്റെ പേരില്‍ എല്ലായിടത്ത് നിന്നും എനിക്ക് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നു. നേരിട്ട അധിക്ഷേപങ്ങളുടെയെല്ലാം പട്ടിക എടുത്താല്‍ അത് ഏറെ നീണ്ടതാണ്. വംശീയതയുടെ വിത്തുകള്‍ ഫുട്‌ബോളില്‍ മാത്രമല്ല, ക്രിക്കറ്റിലുമുണ്ട്. 

അമേരിക്കയിലെ മിനിയാപോളീസില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് ഉദ്യോഗസ്ഥന്‍ ശ്വാസം മുട്ടിച്ച് കൊന്നതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് വരുന്നത്. വ്യാജനോട്ട് കൈവശം വെച്ചെന്ന് ആരോപിച്ച് ഫ്‌ളോയിഡിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വെളുത്ത വര്‍ഗക്കാരനായ പൊലീസ് കാല്‍മുട്ടുകള്‍ കൊണ്ട് ഫ്‌ളോയിഡിന്റെ കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT