Sports

കളിക്കളം ചോരക്കളമാക്കി റൂണി, ആശങ്കയോടെ ആരാധകര്‍

പുതിയ ക്ലബിലെ തന്റെ ആദ്യ ഗോള്‍ നേടിയതിന് ശേഷമായിരുന്നു ചോരയൊലിപ്പിച്ച് റൂണിക്ക് കളിക്കളം വിടേണ്ടി വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തന്നിലുള്ള താത്പര്യം എവര്‍ട്ടന് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞായിരുന്നു ഇംഗ്ലണ്ട് മുന്‍ താരം ക്ലബ് വിട്ടത്. യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ട് റൂണിക്ക് പോകേണ്ടി വന്നതില്‍ ആരാധകര്‍ നിരാശരുമായിരുന്നു. എന്നാല്‍ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ പന്തുതട്ടി കളിക്കളം ചോരക്കളമാക്കിയാണ് റൂണി ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ അവിടേക്കെത്തിക്കുന്നത്.

ഡിസി യുനൈറ്റഡിന് വേണ്ടിയാണ് റൂണി ഇപ്പോള്‍ പന്തു തട്ടുന്നത്. പുതിയ ക്ലബിലെ തന്റെ ആദ്യ ഗോള്‍ നേടിയതിന് ശേഷമായിരുന്നു ചോരയൊലിപ്പിച്ച് റൂണിക്ക് കളിക്കളം വിടേണ്ടി വന്നത്. 33ാം മിനിറ്റില്‍ കൊളൊറാഡോ റാപ്പിഡ്‌സിന്റെ ഗോള്‍ കീപ്പര്‍ ഹൊവാര്‍ഡിന്റെ കാലുകള്‍ക്കിടയിലൂടെ റൂണി പന്ത് ഗോള്‍ വല കടത്തുകയായിരുന്നു. 

പിന്നാലെ കോര്‍ണര്‍ കിക്കിന് വേണ്ടിയുള്ള കൂട്ടപൊരിച്ചിലിനിടെ റൂണിയുടെ മൂക്കിന് പരിക്കേല്‍ക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെങ്കിലും അഞ്ച് സ്റ്റിച്ചുകള്‍ ഇടേണ്ടതായി വന്നുവെന്നാണ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം; വനിതാ മാധ്യമപ്രവര്‍ത്തകയെ പ്രതിയാക്കിയത് മതമൗലികവാദികള്‍ക്ക് മുന്നിലെ മുട്ടുകുത്തല്‍'

സൈബർ തട്ടിപ്പുകാരെ കുടുക്കാൻ സൈബർ ഹണ്ട് 4.0യുമായി പൊലീസ്; പാലക്കാട് 26 പേർ അറസ്റ്റിൽ

അവിഹിതബന്ധം ഭാര്യയെ അറിയിച്ചതിന്റെ വൈരാഗ്യം; സുഹൃത്തിനെ കെട്ടിടത്തില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി, അറസ്റ്റ്

'മുഹമ്മദ് റിയാസും വീണയും ഹാജരാകണം'; നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന പരാതിയില്‍ കോടതി ഉത്തരവ്

'മൃതദേഹം അടക്കം ചെയ്ത കളം നേരത്തെ മൂടി'; പയ്യാമ്പലം ശ്മശാനത്തില്‍ സംഘര്‍ഷം, ജീവനക്കാരന് മര്‍ദ്ദനം