Sports

കവാനി രക്ഷകനായി ; കോപ്പയില്‍ ചിലിയെ വീഴ്ത്തി ഉറുഗ്വേ ക്വാര്‍ട്ടറില്‍ 

മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു വിജയവും ഒരു സമനിലയുമായാണ് ഉറുഗ്വായ് ക്വാര്‍ട്ടറിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മാറക്കാന : കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ വീഴ്ത്തി ഉറുഗ്വേ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ജേതാക്കളായാണ് ഉറുഗ്വേയുടെ ക്വാര്‍ട്ടര്‍ പ്രവേശം. 82-ാം മിനുട്ടില്‍ എഡിസണ്‍ കവാനിയാണ് ഉറുഗ്വേയുടെ വിജയഗോള്‍ നേടിയത്. 

മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു വിജയവും ഒരു സമനിലയുമായാണ് ഉറുഗ്വായ് ക്വാര്‍ട്ടറിലെത്തിയത്. ചിലി നേരത്തെ തന്നെ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. ചിലിക്കെതിരായ വിജയത്തോടെ ഉറുഗ്വായ്ക്ക് ഏഴു പോയിന്റായി. ചിലിക്ക് ആറുപോയിന്റാണുള്ളത്. 

ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വേ, പെറുവിനെ നേരിടും. ചിലി ക്വാര്‍ട്ടറില്‍ കൊളംബിയയെയും നേരിടും. ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ ജപ്പാനുമായി സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി. 

ആദ്യ പകുതിയിലായിരുന്നു ഇരു ഗോളുകളും. 15ാം മിനിറ്റില്‍ ഷോയ നക്കാജിമയിലൂടെ ജപ്പാനാണ് ആദ്യം മുന്നിലെത്തിയത്. 35ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ മെന ഇക്വഡോറിന്റെ ഗോള്‍ നേടി. സമനിലക്കുരുക്കോടെ ഇരുടീമുകളും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

ജപ്പാനും ഇക്വഡോറും സമനിലയില്‍ പിരിഞ്ഞതോടെ പരാഗ്വേ, ക്വാര്‍ട്ടറില്‍ കടന്നു. വ്യാഴാഴ്ച നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ ബ്രസീലാണ് പരാഗ്വെയുടെ എതിരാളികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം