Sports

കാല്‍ തൊടാന്‍ ആരാധകന്റെ ശ്രമം, തലകുത്തി വീണ് ഹിറ്റ്മാന്‍; അവിടെ ഗാവസ്‌കറിന്റെ കലിപ്പ്‌

ചുമ്മാ ഓടിയെത്തുക മാത്രമല്ല, പ്രിയ താരത്തെ ഗ്രൗണ്ടില്‍ വീഴ്ത്തിയാണ് ആരാധകന്‍ മടങ്ങി പോയത്

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: തന്റെ ഇഷ്ട താരത്തിന്റെ അടുത്തെത്താന്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തി ആരാധകന്‍. ഇത്തവണ രോഹിത് ശര്‍മയുടെ ആരാധകന്റെ ഊഴമായിരുന്നു. ചുമ്മാ ഓടിയെത്തുക മാത്രമല്ല, പ്രിയ താരത്തെ ഗ്രൗണ്ടില്‍ വീഴ്ത്തിയാണ് ആരാധകന്‍ മടങ്ങി പോയത്. 

സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ്ങിന് ഇടയിലാണ് സംഭവം. രോഹിത്തിന്റെ കാലില്‍ തൊടാനുള്ള ആരാധകന്റെ ശ്രമത്തിന് ഇടയില്‍ മുന്‍പിലേക്കാഞ്ഞ് ബാലന്‍സ് തെറ്റി വീഴുകയായിരുന്നു രോഹിത്. എന്നാല്‍ ആരാധകന്റെ വരവ് ഈ സമയം കമന്ററി ബോക്‌സിലുണ്ടായിരുന്ന സുനില്‍ ഗാവസ്‌കറിന് രസിച്ചില്ല. 

കളിക്കാരുടെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ് ഇതെന്നും, സുരക്ഷ ജീവനക്കാര്‍ അവരുടെ ജോലി ചെയ്യാതെ കളി കണ്ട് രസിച്ച് നില്‍ക്കുകയാണോ എന്ന് നോക്കണം എന്നും ഗാവസ്‌കര്‍ പറഞ്ഞു. വിശാഖപട്ടണം ടെസ്റ്റിന് ഇടയില്‍ കോഹ് ലിക്ക് അടുത്തേക്കും ആരാധകന്‍ ഓടിയെത്തിയിരുന്നു. 

ആദ്യ ടെസ്റ്റില്‍ കോഹ് ലിക്കൊപ്പം നിന്ന് സെല്‍ഫി എടുക്കാനായിരുന്നു ഗ്രൗണ്ടിലേക്കെത്തിയ ആരാധകന്റെ ശ്രമം. ടെസ്റ്റിന് മുന്‍പ് നടന്ന ട്വന്റി20 മത്സരത്തിന് ഇടയില്‍ രണ്ട് വട്ടം ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങുന്ന സാഹചര്യമുണ്ടായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും അതിതീവ്രമഴ; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

ചീഫ് ജസ്റ്റിസിന്റെ ലണ്ടനിലെ പരിപാടിക്കിടെ നാടകീയ രംഗങ്ങള്‍; പാറ്റ പരാമര്‍ശത്തില്‍ ചോദ്യം ഉന്നയിച്ച് വിദ്യാര്‍ഥികള്‍, അപലപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍- വിഡിയോ

Today's Rashi Phalam June 6|നാളുകളായി കാത്തിരുന്ന ഒരു വാർത്ത ലഭിക്കും, ധനലാഭത്തിന് സാധ്യത

കോക്രോച്ച് പാര്‍ട്ടിയുടെ പരസ്യ പ്രതിഷേധം; അഭിജിത് ദീപ്‌കെ ഇന്ന് രാവിലെ ഡല്‍ഹിയിലെത്തും

റെഡ് അലര്‍ട്ട്: ഇന്ന് നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

SCROLL FOR NEXT