Sports

കിരീട നേട്ടത്തിൽ ചരിത്രമെഴുതി യുവന്റസ്; യൂറോപ്പിൽ മറ്റൊരു ടീമിനും ഈ മികവ് അവകാശപ്പെടാനില്ല

കിരീട നേട്ടത്തോടൊപ്പം അപൂർവ റെക്കോർഡും അവർ സ്വന്തം പേരിൽ എഴുതി ചേർത്തു

Author : സമകാലിക മലയാളം ഡെസ്ക്

മിലാൻ: ഇറ്റാലിയൻ സീരി എയിൽ യുവന്റസ് കിരീടം ഉറപ്പാക്കി. കിരീട നേട്ടത്തോടൊപ്പം അപൂർവ റെക്കോർഡും അവർ സ്വന്തം പേരിൽ എഴുതി ചേർത്തു. സീരി എയിൽ യുവന്റസ് നേടുന്ന തുടർച്ചയായ എട്ടാം കിരീടമാണിത്. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ തുടർച്ചയായി എട്ട് തവണ കിരീടം നേടുന്ന ആദ്യ ടീമെന്ന അനുപമ നേട്ടമാണ് യുവന്റസ് സ്വന്തമാക്കിയത്.

ഫ്രാൻസിൽ 2002 മുതൽ 2008 വരെ തുടർച്ചയായി ഏഴ് കിരീടങ്ങൾ നേടിയ ലിയോണിന്റെ റെക്കോർഡാണ് യുവന്റസ് മറികടന്നത്. 2013 മുതൽ തുടർച്ചയായി ആറ് ബുണ്ടസ് ലീ​ഗ കിരീടങ്ങൾ നേടി വരുന്ന ബയേൺ മ്യൂണിക്ക് ഏഴാം കിരീടം ലക്ഷ്യമിട്ടുള്ള യാത്ര ഇപ്പോഴും തുടരുകയാണ്. അവർക്ക് ഇത്തവണ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് കാര്യമായ വെല്ലുവിളി ഉണ്ട്. 1961-1965 കാലഘട്ടത്തിലും, 1986 മുതൽ 1990 വരെയും തുടർച്ചയായി അഞ്ച് കിരീടങ്ങൾ നേടിയ റയൽ മാഡ്രിഡ് ആണ് നേട്ടത്തിന്റെ പട്ടികയിലുള്ള മറ്റൊരു ടീം. 
 
2011- 12 സീസണിൽ ടൂറിനിലെ യുവന്റസ് ഹെഡ് ക്വാർട്ടേഴ്സിലെത്തിയ സീരി എ കിരീടം പിന്നീട് ആ നഗരം വിട്ട് പോയിട്ടില്ല. അന്റോണിയോ കൊണ്ടേ തുടങ്ങിയ വിപ്ലവം മാസിമിലിയാനോ അല്ലെഗ്രിയിലൂടെ തുടരുകയാണ് ടീം. എട്ട് കിരീട നേട്ടത്തിലെ ആദ്യ മൂന്നെണ്ണം അന്റോണിയോ കോണ്ടെ പരിശീലകനായപ്പോഴാണ്. കോണ്ടെ ടീം വിട്ട ശേഷം പരിശീലക സ്ഥാനമേറ്റ അല്ലെ​ഗ്രി പിന്നീട് തുടർച്ചയായി അഞ്ചാം സീസണിലാണ് ടീമിനെ നേട്ടത്തിലേക്ക് നയിച്ചത്. യുവന്റസിന്റെ 37ാം കിരീടം കൂടിയാണ് ഈ സീസണിലേത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന