Sports

കുഞ്ഞിന്റെ ഫോട്ടോ പുറത്തുവിടാത്തത് പേടിച്ചിട്ട്, നിങ്ങള്‍ക്ക് വിചിത്രമായി തോന്നിയേക്കാമെന്ന് സാനിയാ മിര്‍സ

കുഞ്ഞ് ജനിച്ചതിന് ശേഷം കുഞ്ഞിന് ഒപ്പമുള്ള ഫോട്ടോകള്‍ പുറത്തുവിട്ടുവെങ്കിലും ഒന്നിലും കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്ന സമയം മുതല്‍ അതുവരെയുണ്ടായിരുന്നതില്‍ കൂടുതല്‍ സമൂഹത്തോട് സംസാരിച്ചിരുന്നു ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ. നിലപാടുകള്‍ തുറന്നു പറഞ്ഞും, അമ്മയാകുന്നത് സ്ത്രീയെ കൂടുതല്‍ ശക്തയാക്കുകയേ ചെയ്യുകയെന്ന് ചൂണ്ടിക്കാട്ടിയും, അധിക്ഷേപിച്ചെത്തിയവര്‍ക്ക് തക്ക മറുപടി നല്‍കിയും സാനിയ ഈ നാളുകളില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ ആ തുറന്ന സമീപനം കുഞ്ഞുണ്ടായതിന് ശേഷം സാനിയയുടെ ഭാഗത്ത് നിന്നുമുണ്ടായില്ല. 

അതിനിപ്പോള്‍ ഉത്തരം നല്‍കുകയാണ് സാനിയ, കുഞ്ഞിന്റെ മുഖം എന്തുകൊണ്ട് പുറത്തു കാണിക്കുന്നില്ലെന്ന ചോദ്യത്തിന്. കുഞ്ഞ് ജനിച്ചതിന് ശേഷം കുഞ്ഞിന് ഒപ്പമുള്ള ഫോട്ടോകള്‍ പുറത്തുവിട്ടുവെങ്കിലും ഒന്നിലും കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല. ഇസ്ഹാന്‍ മിര്‍സ മാലിക്കിന്റെ മുഖം പുറം ലോകത്ത് നിന്നും മറച്ചു പിടിക്കുന്നത് ''ബുരി നാസറിനെ'' പേടിച്ചാണെന്നാണ് സാനിയ പറയുന്നത്. 

ഇത് നിങ്ങള്‍ക്ക് വിചിത്രമായി തോന്നിയേക്കാം, എന്നാല്‍ ദൃഷ്ടിദോഷം എന്നതില്‍ ഞാനും ഭര്‍ത്താവ് ഷുഐബും വിശ്വസിക്കുന്നു. വളരുമ്പോള്‍ ഇസ്ഹാന് അവന്‍ അര്‍ഹിക്കുന്ന ശ്രദ്ധ ലഭിക്കും. അവന് കഴിയാവുന്നിടത്തോളം സംരക്ഷണം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം എന്നും സാനിയ പറയുന്നു. അവന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവിടേക്കെത്തുവാനുള്ള പ്രായം അവനായിട്ടില്ല. എന്നാല്‍, കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന മാതാപിതാക്കളെ വിമര്‍ശിക്കുകയല്ല താനെന്നും സാനിയ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?