Sports

കുട്ടിഞ്ഞോയ്ക്കു ബാഴ്‌സ നല്‍കിയ കിടിലന്‍ ഓഫര്‍ നിരസിച്ചു ലിവര്‍പൂള്‍

Author : സമകാലിക മലയാളം ഡെസ്ക്

ലിവര്‍പൂള്‍: സൂപ്പര്‍ താരം നെയ്മറിന്റെ വിടവ് നികത്താന്‍ കിണഞ്ഞു ശ്രമിക്കുന്ന ബാഴ്‌സലോണയുടെ ആദ്യ ലക്ഷ്യമായിരുന്ന ബ്രസീല്‍ താരം കുട്ടീഞ്ഞോയ്ക്കായി നല്‍കിയ ഓഫര്‍ ലിവര്‍പൂള്‍ നിരസിച്ചു. ബാഴ്‌സലോണയുടെ 100 ദശലക്ഷം യൂറോ ഓഫറാണ് ലിവര്‍പൂള്‍ തള്ളിയത്. 

നെയ്മറിനെ ടീമില്‍ നിലനിര്‍ത്താന്‍ കുട്ടീഞ്ഞോയെ ടീമില്‍ എത്തിക്കുമെന്നായിരുന്നു കാറ്റലന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നത്. അന്ന് 90 ദശലക്ഷം യൂറോ ഓഫര്‍ നല്‍കിയിരുന്നെങ്കിലും ലിവര്‍പൂള്‍ അതു തള്ളിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

യോര്‍ഗന്‍ ക്ലോപ്പിന്റെ പരിശീലനത്തിനു കീഴില്‍ ലിവല്‍പൂളിന്റെ മുന്നേറ്റ നിരയില്‍ നിര്‍ണായക സ്ഥാനമാണ് കുട്ടീഞ്ഞോയ്ക്കുള്ളത്. നെയ്മര്‍ ബാഴ്‌സ വിട്ട അടുത്ത ദിവസങ്ങളില്‍ തന്നെ കുട്ടീഞ്ഞോ ബാഴ്‌സയുമായി കരാറിലെത്തിയെന്ന വാര്‍ത്തകളുണ്ടായിരുന്നു. 

ഈ വര്‍ഷം ജനുവരിയില്‍  ലിവര്‍പൂളുമായുള്ള കരാര്‍ 2021 വരെ പുതുക്കിയ കുട്ടീഞ്ഞോ ലിവര്‍പൂളില്‍ തുടരും തന്നെയാണ് ലിവര്‍പൂള്‍ ആരാധകരുടെ പ്രതീക്ഷ. കുട്ടീഞ്ഞോയ്ക്കു പുറമെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് താരം ഒസ്മാന്‍ ഡെംബലെയെയും നെയ്മറിനു പകരക്കാരനായി ബാഴ്‌സലോണ ലക്ഷ്യമിടുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'