ബാഴ്‌സ കനിയുന്നില്ല; നെയ്മറിന്റെ അരങ്ങേറ്റം വൈകുന്നു
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 10th August 2017 03:34 PM |
Last Updated: 10th August 2017 03:34 PM | A+A A- |

പാരിസ്: ലോക റെക്കോഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിയ നെയ്മറിന്റെ അരങ്ങേറ്റം നടത്തുന്നതിന് പഴയ ക്ലബ്ബ് ബാഴ്‌സലോണ കനിയുന്നില്ല. നെയ്മറിന്റെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ബാഴ്‌സലോണ ഇതുവരെ തയാറാകാത്തതാണ് താരത്തിന്റെ അരങ്ങേറ്റം വൈകുന്നതിന്റെ കാരണം. അതേസമയം, കരാര്‍ അനുസരിച്ചുള്ള മുഴുവന്‍ തുകയും പിഎസ്ജി നല്‍കിയാല്‍ മാത്രമാണ് ഈ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ബാഴ്‌സ തയാറാവുകയൊള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. 222 ദശലക്ഷം യൂറോ ആണ് നെയ്മറിന്റെ ട്രാന്‍സ്ഫര്‍ ഫീസ്.
ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ പിഎസ്ജിയുടെ ആദ്യ ലീഗ് വണ്‍ മത്സരത്തില്‍ നെയ്മറിനു ബൂട്ടണിയാന്‍ സാധിച്ചിരുന്നില്ല.
ഒരു കളിക്കാരന്റെ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയായെന്ന് തെളിയിക്കുന്നതിനായി ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് അന്താരാഷ്ട്ര ഫുട്‌ബോള്‍ സമിതി ഫിഫയ്ക്കു നല്‍കണമെന്നാണ് ചട്ടം. അതേസമയം, ഈ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതിരിക്കുന്നതില്‍ പ്രതികാരബുദ്ധിയില്ലെന്നും ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇതു സാധാരണമാണെന്നുമാണ് ബാഴ്‌സയുടെ നിലപാട്.