Sports

കുരങ്ങന്റെ ശബ്ദമുണ്ടാക്കി കൗലിബലിക്കെതിരെ കാണികൾ; കറുത്തവനായതിൽ അഭിമാനമെന്ന് താരം

ഇറ്റാലിയൻ സീരി എയിൽ നാപോളി- ഇന്റർ മിലാൻ മത്സരത്തിനിടെയാണ് അധിക്ഷേപം അരങ്ങേറിയത്

സമകാലിക മലയാളം ഡെസ്ക്

മിലാൻ: ഫുട്ബോൾ മൈതാനത്തെ വംശീയാധിക്ഷേപ വാർത്തകൾക്ക് അവസാനമില്ല. ഇറ്റാലിയൻ സീരി എയിൽ നാപോളി- ഇന്റർ മിലാൻ മത്സരത്തിനിടെയാണ് അധിക്ഷേപം അരങ്ങേറിയത്. നാപോളിയുടെ സെന​ഗൽ പ്രതിരോധ താരമായ കലിബൗ കൗലിബലിയാണ് ഇത്തവണ ഇന്റർ മിലാൻ ആരാധകരുടെ അധിക്ഷേപത്തിന് ഇരയായത്.  

ഇറ്റലിയിൽ ആഫ്രിക്കൻ വംശജരായ താരങ്ങളെ കുരങ്ങന്മാർ എന്ന് എതിർ ടീമിന്റെ ആരാധകർ അധിക്ഷേപിക്കാറുള്ളത് പതിവായി മാറുകയാണ്.  കുരങ്ങന്മാരുടെ ശബ്ദം ഉണ്ടാക്കിയാണ് ഇന്റർ ആരാധകർ കൗലിബലിയെ അധിക്ഷേപിച്ചത്. തുടർച്ചയായി ഇന്റർ ആരാധകർ താരത്തെ കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിച്ചതോടെ നാപോളി താരങ്ങൾ മത്സരം നിർത്തിവയ്ക്കാൻ റഫറിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റഫറി ഇത് അനുവദിച്ചില്ല.

തോൽവിയിൽ നിരാശയുണ്ടെങ്കിലും മത്സരത്തിനിടെയിലെ വിഷയങ്ങളെല്ലാം വിട്ടുകളയാൻ തന്റെ ടീമം​ഗങ്ങളോട് കൗലിബലി അഭ്യർത്ഥിച്ചു. കറുത്തവനായതിൽ എനിക്ക് അഭിമാനമുണ്ട്. ഫ്രാൻസിൽ ജനിക്കാൻ സാധിച്ചതിലും സെന​ഗലിൽ ജീവിക്കാൻ സാധിക്കുന്നതിലും നാപോളിക്കായി കളിക്കാനിറങ്ങുന്നതിലും അഭിമാനമുണ്ട്. താരം ട്വിറ്ററിൽ കുറിച്ചു. 

വർണ വിവേചനത്തിനെതിരെ കടുത്ത നടപടിയുമായി മുന്നോട്ട് നീങ്ങുന്ന യുവേഫയും ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷനും വിഷയത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നുറപ്പാണ്. സാൻ സിറോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇന്റർ മിലാൻ ജയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

SCROLL FOR NEXT