ബംഗളൂരു: ബംഗളൂരു എഫ്‌സിയുടെ കനത്ത കോട്ടയില്‍ പന്തെത്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് തോറ്റു. 54ാം മിനിറ്റില്‍ സുനില്‍ ഛേത്രിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ കഥ കഴിച്ചത്. ഡിമാസ് ഡെല്‍ഗാഡോയുടെ കോര്‍ണറില്‍ നിന്നായിരുന്നു ഛേത്രിയുടെ ഗോള്‍.
ഈ ജയത്തോടെ ബംഗളൂരു പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് കയറി.ഇരുടീമുകളും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. മത്സരത്തിന്റെ 14ാം മിനിറ്റില്‍ റാഫേല്‍ മെസ്സി ബൗളിയുടെ തകര്‍പ്പന്‍ ക്രോസില്‍ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ഒഗ്ബച്ചെ പാഴാക്കി. 29ാം മിനിറ്റില്‍ ഉദാന്ത സിങ്ങിന്റെ ക്രോസില്‍ നിന്ന് റാഫേല്‍ അഗസ്‌റ്റോ ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല.
ബ്ലാസ്‌റ്റേഴ്‌സ് നിരയല്‍ മലയാളി താരം സഹല്‍ അബ്ദു സമദും പുതിയ പ്രതിരോധ താരം വ്‌ളാറ്റ്‌കോ ഡ്രോബറോവും ആദ്യ ഇലവനില്‍ സ്ഥാനം നേടിയില്ല. മുന്നേറ്റത്തില്‍ നായകന്‍ ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെയും മെസ്സി ബൗളിയുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി അണിനിരന്നത്. നാല് മലയാളി താരങ്ങള്‍ കളത്തിലിറങ്ങി. ഗോള്‍കീപ്പര്‍ ടിപി രഹ്നേഷ്, കെ.പി രാഹുല്‍, കെ.പ്രശാന്ത്, അബ്ദുള്‍ ഹക്കു എന്നിവര്‍ ആദ്യ ഇലവനില്‍ കളിച്ചു.
സുനില്‍ ഛേത്രിഉദാന്ത സിങ്‌റാഫേല്‍ അഗുസ്‌തോആഷിഖ് കുരുണിയന്‍ എന്നിവരെ മുന്നേറ്റമേല്‍പ്പിച്ചാണ് ബംഗളൂരു കളിക്കാനിറങ്ങിയത്. ഛേത്രിയ്ക്ക് സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും വലയിലെത്തിയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates