Sports

കേരള വോളിബോൾ മുൻ ക്യാപ്റ്റൻ ഡാനിക്കുട്ടി ഡേവിഡ് അന്തരിച്ചു

കേരളത്തിന്റെ എക്കാലത്തെയും മികച്ച വോളി താരങ്ങളിലൊരാളായ ഡാനിക്കുട്ടി ടൈറ്റാനിയത്തിൽ നിന്ന് മേയ് 30 നാണ് വിരമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : കേരള വോളിബോൾ ടീം മുൻ ക്യാപ്റ്റനും മുൻ രാജ്യാന്തര വോളിബോൾ താരവുമായ ഡാനിക്കുട്ടി ഡേവിഡ് അന്തരിച്ചു. 57 വയസ്സായിരുന്നു. കരൾ സംബന്ധമായ അസുഖം മൂലം തിരുവല്ല ബിലീവേഴ്സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കേരളത്തിന്റെ എക്കാലത്തെയും മികച്ച വോളി താരങ്ങളിലൊരാളായ ഡാനിക്കുട്ടി ടൈറ്റാനിയത്തിൽ നിന്ന് മേയ് 30 നാണ് വിരമിച്ചത്. 1960 മേയ് 20 ന് പത്തനംതിട്ട ജില്ലയിലെ മല്ലശേരിയിൽ ജനിച്ച ഡാനിക്കുട്ടി ഡേവിഡ് കോഴഞ്ചേരി സെന്റ് തോമസ് കോളജ് ടീമിലൂടെയാണ് വോളിബോൾ കരിയറിന് തുടക്കമിട്ടത്. കേരള യൂണിവേഴ്സിറ്റി വോളി ടീമിന്റെ ക്യാപ്റ്റനായിരുന്നു.

1981 മുതൽ 1993 വരെ കേരളത്തിനായി 11 ദേശീയ ചാംപ്യൻഷിപ്പുകളിൽ കളിച്ചു. 1985–86 ൽ ഡൽഹി ദേശീയ ചാംപ്യൻഷിപ്പിൽ ഡാനിക്കുട്ടിയുടെ നേതൃത്വത്തിലിറങ്ങിയ കേരള ടീമിന് വെങ്കലം ലഭിച്ചിരുന്നു. 85 ലെ ഡൽഹി ദേശീയ ഗെയിംസിൽ സ്വർണം നേടിയ കേരള ടീമിൽ അംഗമായിരുന്നു. ഒരു ദശകത്തിലേറെ ടൈറ്റാനിയത്തിനു വേണ്ടി കളിച്ചു. 1993 ലെ ഫെഡഫേഷന്‍ കപ്പ് ജേതാക്കളായ ടൈറ്റാനിയം ടീമിൽ അംഗമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു