Sports

കൊൽക്കത്തക്കെതിരെ മോശമായി കളിച്ചു; ധോനിയുടെ മകൾ സിവയെ ബലാത്സം​ഗം ചെയ്യുമെന്ന് ഭീഷണി

കൊൽക്കത്തക്കെതിരെ മോശമായി കളിച്ചു; ധോനിയുടെ മകൾ സിവയെ ബലാത്സം​ഗം ചെയ്യുമെന്ന് ഭീഷണി 

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായകൻ എംഎസ് ധോനിയുടെ അഞ്ച് വയസുകാരിയായ മകൾ സിവയ്‌ക്കെതിരേ ബലാത്സംഗ ഭീഷണികൾ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം തോറ്റതിനു പിന്നാലെയാണ് സിവയെ ആക്രമിക്കുമെന്നതടക്കമുള്ള ഭീഷണികൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടത്. 

കൊൽക്കത്തയ്‌ക്കെതിരായ ചെന്നൈയുടെ തോൽവിയിൽ പ്രകോപിതരായ ചിലരാണ് ഇതിനു പിന്നിലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ധോനിയുടെയും ഭാര്യ സാക്ഷിയുടെയും ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് താഴെയാണ് ചിലർ ഇത്തരത്തിലുള്ള കമന്റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ക്രിക്കറ്റ് മത്സരങ്ങൾ തോൽക്കുമ്പോൾ താരങ്ങൾക്കെതിരെയും അവരുടെ കുടുംബാംഗങ്ങൾക്കെതിരെയും ആരാധകർ തിരിയുന്ന സംഭവങ്ങൾ നേരത്തെയും ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ സംഭവം അതിന്റെ എല്ലാ അതിരുകളും ഭേദിച്ചിരിക്കുകയാണ്.

ഒക്ടോബർ ഏഴിന് നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ 10 റൺസിന് തോൽവി വഴങ്ങിയിരുന്നു. ധോനിയുടെയും കേദാർ ജാദവിന്റെയും ബാറ്റിങ് ഏറെ വിമർശിക്കപ്പെടുകയും ചെയ്തു. ഇരുവർക്കുമെതിരേ ചെന്നൈ ആരാധകർ സോഷ്യൽ മീഡിയയിലൂടെ കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ സിവയ്‌ക്കെതിരേ നടക്കുന്ന ഭീഷണികളും. ഇത്രയും തരംതാഴാമോ ആരാധകർ എന്നാണ് പലരും സംഭവത്തെ വിമർശിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവാറ്റ കൊലപാതകം: തലയ്ക്കടിച്ച് തലച്ചോറിൽ രക്തസ്രാവമുണ്ടാക്കി, അബോധാവസ്ഥയിലായപ്പോൾ ശ്വാസംമുട്ടിച്ചു; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

'അനുപമ രണ്ട് കൊല്ലം മൗനം പാലിച്ചത് അവരെ ഭയന്ന്; ധ്രുവിന്റെ അമ്മ മനോരോഗ വിദഗ്ധ, മകനെ ചികിത്സിക്കണം!'

ബിപി കൂടിയോ, എങ്ങനെ മനസ്സിലാക്കാം?; ശരീരം നൽകുന്ന സൂചനകൾ അവഗണിക്കരുത്

മലയാളികള്‍ കൂടുതല്‍ പണം പാഴാക്കുന്നത് എവിടെ?; എങ്ങനെ രക്ഷപ്പെടാം?

ദിവസവും കഴിക്കേണ്ട 5 ഫൈബർ റിച്ച് ഭക്ഷണങ്ങൾ, ദഹനം മുതൽ ഹൃദയാരോഗ്യം വരെ